മാഞ്ചാസ്റ്ററില്‍ സംഗീതപരിപാടിക്കിടെ സ്‌ഫോടനത്തില്‍ 19 മരണം

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാത്രി 10.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. തീവ്രവാദി ആക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നത്.

അമേരിക്കന്‍ പോപ്പ് ഗായിക അരീന ഗാന്‍ഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് കാണികള്‍ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സ്ഫോടനം. രണ്ട തവണ സ്ഫോടനം ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്റ്റേഷന്‍ അടച്ചു.ചാവേറാക്രമണമാണ് ഉണ്ടായതെന്ന് സംശയിക്കുന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

സ്ഫോടനത്തില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു എന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി തേരേസ് മെയ് പ്രതികരിച്ചു. തെരേസ മെയ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ മാറ്റിവെച്ച്, സുരക്ഷാ ചുമതലയുള്ള കോബ്രാ കമ്മിറ്റിയുടെ അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.സ്ഫോടനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അപലപിച്ചു.