മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ ആബീദിയുടെ സഹോദരനുള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ലണ്ടന്‍:മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ ഉണ്ടായ ആക്രമണത്തിലെ ചാവേര്‍ എന്ന് സംശയിക്കുന്ന സല്‍മാന്‍ ആബീദിയുടെ സഹോദരന്‍ അറസ്റ്റില്‍ . ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ ആറുപേരായി. ആബിദിയുടെ സഹോദരനാണ് ആക്രമണം ആസുത്രണം ചെയ്തതതെന്ന് സംശയിക്കുന്നു. അറസ്റ്റിലായവരില്‍ ഒരാള്‍ സ്ത്രീയാണ്.

തിങ്കളാഴ്ച നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിരുന്നു. ബ്രിട്ടീഷ് പൌരന്‍ സല്‍മാന്‍ അബീദിയാണ് സ്ഫോടനത്തിന് പിന്നിലെന്നാണ്് കണ്ടെത്തല്‍. ഇയാള്‍ കഴിഞ്ഞ ദിവസമാണ് ലിബിയയില്‍ നിന്ന് മാഞ്ചസ്റ്ററില്‍ എത്തിയത്.

അതേസമയം ബ്രിട്ടനില്‍ ആക്രമണഭീതി വിട്ടൊഴിഞ്ഞിട്ടില്ല. തന്ത്രപ്രധാന മേഖലകളില്‍ പൊലിസിനുപുറമെ സൈന്യവും സുരക്ഷാചുമതല ഏറ്റെടുത്തു.