മനാമയില്‍ തൊഴിലാളികള്‍ തമസിക്കുന്ന കെട്ടിടം തകര്‍ന്നു;4 മരണം

മനാമ: ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ കെട്ടിടം തകര്‍ന്നു നാലുപേര്‍മരിച്ചു. നിരവധിപേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. സല്‍മാനിയ പോലീസ് ഫോര്‍ട്ടിനു സമീപമുള്ള നെസ്റ്റോ സൂപ്പര്‍മാര്‍ക്കറ്റിനു പിന്നിലെ കെട്ടിടമാണ് ഗ്യാസ് സിലിണ്ടര്‍ പെട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി എട്ടുമണിയോടെ തകര്‍ന്നു വീണത്. രണ്ടു നിലകളുള്ള കെട്ടിടത്തിലെ താഴത്തെ നിലയില്‍ പാചകശാലയിലെ സിലിണ്ടര്‍പെട്ടിത്തെറിച്ചതോടെയാണ് കെട്ടിടം തകര്‍ന്നത്. എത്രപേര്‍കെട്ടിടത്തില്‍ അപ്പോള്‍ ഉണ്ടായിരുന്നു എന്ന വിവരം ലഭ്യമല്ല.

ഇവിടെ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. നിരവധിപേരെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പ്രവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കെട്ടിടമാണിത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.