പുഴയില്‍ നിന്ന് മണല്‍ വാരി ഡിവൈഎഫ്‌ഐ പ്രതിഷേധം

parappananagdiപരപ്പനങ്ങാടി: കടവുകള്‍ക്കടുത്തുള്ള പറമ്പുകളില്‍ കൂട്ടിയിട്ടിരിക്കുന്ന അനധികൃധ മണല്‍ റവന്യൂ അധികൃതര്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പുഴയില്‍ നിന്ന് മണല്‍ വാരി ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. പൂരപ്പുഴയിലെ അറ്റത്തങ്ങാടി കടവിനടുത്താണ് 15 ലോഡോളം അനധികൃതമണല്‍ നീക്കം ചെയ്യാന്‍ കൂലികൊടുക്കാനില്ലെന്ന പേരില്‍ കസ്റ്റഡിയിലെടുക്കാതിരിക്കുന്നത്.

ഇതിനെതിരെ ശനിയാഴ്ച ഉച്ചക്ക് ഈ കടവില്‍ നിന്ന് മണല്‍ തോണിയില്‍ സംഭരിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. സമരത്തിന് ഡിവൈഎഫഐ വില്ലേജ് സക്രട്ടറി എപി മുജീബ്, പ്രസിഡന്റ് ഷമേജ്, ബിജു,സൈതലവി എന്നിവര്‍ നേതൃത്വം നല്‍കി.

മണല്‍ മാഫിയ സംഘങ്ങള്‍ പുഴയോരത്തെ പറമ്പുകളില്‍ വന്‍തോതില്‍ അനധികൃത മണല്‍ കയറ്റിയിട്ടിരിക്കുന്നത് നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത് പോലീസ് 5 ലോഡോളം മണല്‍ പിടിച്ചെടുത്ത് റവന്യൂ അധികൃതരുടെ സഹായത്തോടെ നീക്കം ചെയ്തിരുന്നു. എന്നാല്‍ പ്രവര്‍ത്തി കഴിയുന്ന മുറക്ക് കൂലി കൊടുക്കാന്‍ റവന്യൂ അധികൃതരുടെ കയ്യില്‍ പണമില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.