Section

malabari-logo-mobile

മംഗള്‍യാന്‍; എഞ്ചിന്‍ പരിശോധന വിജയം

HIGHLIGHTS : തിരു: രാജ്യം ആകാംഷയോടെ ഉറ്റു നോക്കിയ മംഗള്‍യാന്റെ ലാം എഞ്ചിന്‍ ജ്വലന പരീക്ഷണം വിജയമെന്ന് ഐ എസ് ആര്‍ ഒ. 3.96 സെക്കന്‍ഡാണ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്...

Untitled-1 copyതിരു: രാജ്യം ആകാംഷയോടെ ഉറ്റു നോക്കിയ മംഗള്‍യാന്റെ ലാം എഞ്ചിന്‍ ജ്വലന പരീക്ഷണം വിജയമെന്ന് ഐ എസ് ആര്‍ ഒ. 3.96 സെക്കന്‍ഡാണ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചത്. 300 ദിവസമായി ലാം എഞ്ചിന്‍ നിദ്രാവസ്ഥയിലായിരുന്നു. പേടകത്തിലെ സ്വയം നിയന്ത്രിത കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചത്. കമ്പ്യൂട്ടറിലേക്ക് നിര്‍ദ്ദേശങ്ങളും ആജ്ഞകളും മുന്‍കൂട്ടി അപ്‌ലോഡ് ചെയ്യുന്ന പ്രക്രിയ ഇന്നലെയോടെ പൂര്‍ത്തിയായിരുന്നു.

ചൊവ്വയില്‍ നിന്ന് 2 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ദുര്‍ബല ആകര്‍ഷണ വലയത്തിലേക്കായിരിക്കും പേടകം എത്തുക. ചൊവ്വയുടെ വിദൂര ഭ്രമണപഥത്തിലേക്കുള്ള പ്രവേശനസമയത്ത് തന്നെ നിര്‍ണ്ണാകമായ മറ്റൊരു പ്രവര്‍ത്തനം കൂടി നടത്തും. പേടകം ചൊവ്വാ ഗ്രഹത്തിന്റെ ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലേക്ക് മാറ്റുമ്പോള്‍ അതിന്റെ ശക്തി ശ്രോതസ്സായി പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് അപ്പോജി മോട്ടോര്‍ അഥവാ ലാം എഞ്ചിന്റെ ക്ഷമതാ പരീക്ഷണമാണത്. ഭ്രമണപഥമാറ്റ സമയത്ത് മാത്രം പ്രവര്‍ത്തിപ്പിക്കുന്ന ലാം എഞ്ചിന്‍ 300 ദിവസമായി പ്രവര്‍ത്തിപ്പിക്കാതിരിക്കുകയാണ്. എഞ്ചിന്‍ നാല് സെക്കന്‍ഡോളം ജ്വലിപ്പിച്ചായിരിക്കും പരീക്ഷണം. അതേസമയം സെക്കന്‍ഡില്‍ 22 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങുന്ന പേടകത്തിന്റെ പ്രവേഗം സെക്കന്‍ഡില്‍ ഒരു കിലോമീറ്റര്‍ എന്ന നിലയിലേക്ക് കുറച്ച് കൊണ്ട് വേണം ബുധനാഴ്ച രാവിലെ 7.17 നുള്ള അന്തിമ ദൗത്യം സാധ്യമാക്കേണ്ടത്. ലാം എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് വേണം ഇത് കൈവരിക്കാന്‍.

sameeksha-malabarinews

എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുന്നത് പേടകത്തിലെ സ്വയം നിയന്ത്രിത കമ്പ്യൂട്ടറാണ്. പേടകത്തിലേക്ക് തത്സമയം സന്ദേശങ്ങള്‍ കൈമാറാനാകാത്തത് കൊണ്ട് ഇതിനു വേണ്ട നിര്‍ദ്ദേശങ്ങളും ആജ്ഞകളും അടങ്ങിയ സോഫ്റ്റ് വെയര്‍ അപ്‌ലോഡ് ചെയ്യുന്ന പ്രക്രിയ ഇന്നലെതന്നെ പൂര്‍ത്തിയാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!