കാമുകിയെ പ്രീതിപ്പെടുത്താന്‍ മെട്രോയ്ക്ക് മുന്നിലേക്ക് എടുത്തുചാടിയ യുവാവ് ഗുരുതരാവസ്ഥയില്‍

ദില്ലി:തന്റെ പ്രണയിനിയെ പ്രീതിപ്പെടുത്താന്‍ മോട്രോയ്ക്ക് മുന്നിലേക്ക് എടുത്തുചാടിയ യുവാവിന്റെ നില ഗുരുതരം. ജാര്‍ഖണ്ഡ് സ്വദേശി ആഷിക് വര്‍മ്മ(23) ആണ് സാഹസികമായി മെട്രോയ്ക്ക് മുന്നിലേക്ക് എടുത്തചാടിയത്. തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവിനെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇഫ്ക് ചൗക് മെട്രോ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. മെട്രോയുടെ ലോക്കോ പൈലറ്റ് ഉടന്‍ ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ഇയാളുടെ ജീവന്‍ രക്ഷപ്പെടുകയായിരുന്നു.

മനേശറിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ആഷിഷ് ട്രെയിന്‍ സ്റ്റേഷനിലെത്തുന്നതിന് തൊട്ടുമുന്‍പ് വരെ മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ട്രെയിന്‍ സ്റ്റേഷനിലെത്തിയ ഉടന്‍ തന്റെ കാമുകിക്ക് വേണ്ടി ജീവന്‍ ത്യജിക്കാന്‍ താന്‍ തയ്യാണെന്ന് പറഞ്ഞ് ട്രെയിനിനുമുന്നിലേക്ക് ചാടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ജാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയാണ് ആഷിഷിന്റെ കാമുകി. അതെസമയം ആഷിഷ് അബദ്ധത്തില്‍ കാല്‍വഴുതി ട്രെയിനിനു മുന്നിലേക്ക് വീഴുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.