ഹൈകോടതിയുടെ മുകളിൽ നിന്ന്​ ചാടി ആത്മഹത്യ ചെയ്തു

കൊച്ചി:  ഹൈക്കോടതി കെട്ടിടത്തില്‍നിന്ന് ചാടി വൃദ്ധന്‍ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശി ജോണ്‍സണ്‍ (77) ആണ് മരിച്ചത്. ഹൈക്കോടതിയില്‍ കേസിന്റെ ഭാഗമായി നടന്ന മധ്യസ്ഥശ്രമ(മീഡിയേഷന്‍)ത്തിനായി എത്തിയ ജോണ്‍സണ്‍ എട്ടാം നിലയില്‍നിന്ന് ചാടുകയായിരുന്നു . മധ്യസ്ഥശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.

രാവിലെ 11.30 ഓടെ എട്ടാം നിലയിലേക്ക് ഓടിക്കയറിയ ഇയാള്‍ അവിടെനിന്ന് താഴേക്കു ചാടുകയായിരുന്നു.

മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍. പൊലീസ് അന്വേഷണം തുടങ്ങി.