സംസാരശേഷി തിരിച്ചുകിട്ടാന്‍ സമ്പാദ്യം പൂജാരിക്ക്‌ നല്‍കിയ വീട്ടമ്മയെ ഭര്‍ത്താവ്‌ തീകൊളുത്തി കൊന്നു

woman_on_fire_by_WolvieSyxxചെന്നൈ: നഷ്ടപ്പെട്ട സംസാരശേഷി വീണ്ടെടുക്കാനായി പൂജാരിക്ക്‌ സമ്പാദ്യം മുഴുവന്‍നല്‍കിയ വീട്ടമ്മയെ ഭര്‍ത്താവ്‌ തീകൊളുത്തി കൊന്നു. തമിഴ്‌നാട്‌ തൂത്തുക്കുടിക്കടുത്ത്‌ പുറൈയാറിലാണ്‌ ഭര്‍ത്താവ്‌ രാമജയം ഭാര്യ ധനലക്ഷ്‌മി(37)യെ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയത്‌.

അടുത്തകാലത്തായി ധനലക്ഷ്‌മിയുടെ സംസാര ശേഷി നഷ്ടമായിരുന്നു. ഇതെ തുടര്‍ന്ന്‌ ഇവര്‍ പലതരത്തിലുള്ള ചികിത്സകള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഈ അവസരത്തിലാണ്‌ സമീപത്തെ ഒരു ആശ്രമത്തിലെ സ്വാമിയെ ധനലക്ഷ്‌മി സന്ദര്‍ശിക്കുന്നത്‌. സംസാരശേഷി തിരിച്ചുകിട്ടാന്‍ പണചിലവുള്ള പൂജാ കര്‍മ്മങ്ങള്‍ വേണ്ടിവരുമെന്ന്‌ സ്വാമി പറഞ്ഞുതുപ്രകാരം ധനലക്ഷ്‌മി തങ്ങളുടെ കൈവശമുള്ള ആകെ സമ്പാദ്യമായ 75,000 രൂപ സ്വാമിക്കി നല്‍കുകയായിരുന്നു.

മുട്ടവ്യാപാരിയായ രാമജയം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ്‌ സംഭവം അറിഞ്ഞത്‌. തുടര്‍ന്ന്‌ ഇരുവരും തമ്മില്‍ നടന്ന വഴക്കിനെ തുടര്‍ന്ന്‌ രാമജയം ഭാര്യയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ധനലക്ഷ്‌മിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇവര്‍ക്ക്‌ മൂന്ന്‌ മക്കളുണ്ട്‌.