വേമ്പനാട്ട്‌ കായലില്‍ വാട്ടര്‍ ബൈക്ക്‌ മുങ്ങി ഒരാളെ കാണാതായി

കൊച്ചി: വേമ്പനാട്ട്‌ കായലില്‍ വാട്ടര്‍ ബൈക്ക്‌ മുങ്ങി ഒരാളെ കാണാതായി. വാട്ടര്‍ ബൈക്കിലുണ്ടായിരുന്ന രണ്ടുപേരെ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന്‌ രക്ഷപ്പെടുത്തി. പാലക്കാട്‌ സ്വദേശി ബിനീഷിനെയാണ്‌ കാണാതായത്‌. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ രാജ്‌, ജോര്‍ജ്ജ്‌ എന്നിവരെയാണ്‌ രക്ഷപ്പെടുത്തിയത്‌. ഇന്ന്‌ ഉച്ചയ്‌ക്ക്‌ ഒരുമണിയോടെയാണ്‌ അപകടം സഭവിച്ചത്‌.

കൊച്ചി ബോള്‍ഗാട്ടി പാലസിന്‌ സമീപം വെച്ചാണ്‌ അപകടം സംഭവിച്ചത്‌. കൊച്ചിയലേക്ക്‌ വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍.