കാണാതായ ഗൃഹനാഥൻ കടലുണ്ടി പുഴയിൽ മരിച്ചനിലയിൽ

വള്ളിക്കുന്ന്: കഴിഞ്ഞദിവസം തേഞ്ഞിപ്പലം ഇരുമ്പോത്തിങ്ങളിൽ നിന്നു കാണാതായ ഗൃഹനാഥനെ കടലുണ്ടി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പോത്തിങ്ങൽ മൂച്ചിക്കൽ സുബ്രഹ്മണ്യൻ(49)യാണ് ഒലിപ്രംക്കടവ് പാലത്തിനു സമീപം കടലുണ്ടി പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ചരാത്രിയാണ്  സുബ്രഹ്മണ്യനെ കാണാതായത്.തുടർന്ന് ബന്ധുക്കൾ തേഞ്ഞിപ്പലം പോലീസിൽ പരാതിയും നൽകിയിരുന്നു.കേസെടുത്തു അന്നെഷിക്കുന്നതിനിടെ ഞായറാഴ്ച രാവിലെ ഏഴു മണിയോടെ മൽസ്യം പിടിക്കാൻ എത്തിയവരാണ്  മൃതദേഹം കണ്ടത്. തുടർന്ന് പരപ്പനങ്ങാടി പോലീസിൽ അറിയിക്കുകയും ചെയ്തു.ഇതിനിടെ ബന്ധുക്കളെത്തി മൃതദേഹം സുബ്രഹ്മണ്യന്റേതാണെന്നു തിരിച്ചറിയുകയും ചെയ്തു.പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽകോളേജിൽ പോസ്റ്റ്മോർട്ടത്തിന്ശേഷം  സംസ്ക്കരിച്ചു. ഭാര്യ: സരസ്വതി, മക്കൾ: സൂര്യ, ശരത്ത്, ശ്യാം.