ഉടമസ്ഥനെ ഭക്ഷണം കൊടുക്കുന്നതിനിടെ വളര്‍ത്തു നായ കടിച്ചു കൊന്നു

images (1)വെല്ലൂര്‍: ഭക്ഷണം കൊടുക്കാനെത്തിയ ഉടമസ്ഥനെ വളര്‍ത്തുനായ കടിച്ചുകീറിക്കൊന്നു. വെല്ലൂര്‍ കാട്ടുപാക്കം ഗ്രാമത്തിലെ കിരിമ്പുകരന്‍(56)നാണ്‌ ദാരുണമായി മരണപ്പെട്ടത്‌.

രാത്രി പത്തുമണിയോടെ നായക്ക്‌ ഭക്ഷണവുമായി ഫാമിലേക്ക്‌ പോയതായിരുന്നു കിരിമ്പുകരന്‍. ഭക്ഷണം കൊടുക്കുന്നതിനിടയില്‍ നായ ഇയാളെ ആക്രമിക്കുകയായിരുന്നു. മൂന്ന്‌ ദിവസം മുമ്പാണ്‌ റോട്ട്‌ വീലര്‍ ഇനത്തില്‍പ്പെട്ട നായയെ ഇയാള്‍ വാങ്ങിയത്‌. ഇതെ ഇനത്തില്‍പ്പെട്ട്‌ ഒരു പെണ്‍നായയും ഫാമിലുണ്ട്‌. ഇയാളുടെ കരച്ചില്‍ കേട്ട്‌ വീട്ടുകാര്‍ എത്തിയപ്പോള്‍ രക്തത്തില്‍ മുങ്ങിക്കിടക്കുന്നതാണ്‌ കണ്ടത്‌.

റോട്ട്‌ വീല്ലര്‍ ഇനത്തില്‍പ്പെട്ട നായിക്കള്‍ പൊതുവെ പൊതുവെ ക്രൂര സ്വഭാവക്കാരാണ്‌. ഭക്ഷണം കഴിക്കുന്ന സമയത്ത്‌ പൊതുവെ ഇതിനടുത്ത്‌ ആരുംതന്നെ ഉണ്ടാവുന്നത്‌ ഇവയ്‌ക്ക്‌ ഇഷ്ടമല്ല. ഇതാവാം ആക്രമണത്തിന്‌ ഇടയാക്കിയതെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട ഇയാളെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.