ഫേസ്ബുക്ക് സുഹൃത്തിനൊപ്പം വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ പോയ യുവാവിനെ കൊലപ്പെടുത്തി

ദില്ലി ഫേസ്ബുക്കിലുടെ പരിചയപ്പെട്ട യുവതിയുമൊത്ത് വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗുര്‍ഗോണിലെത്തയ യുവാവിനെ കൊലപ്പെടുത്തി. ദില്ലി സ്വദേശിയായ ഈശ്വര്‍(27) ആണ് ഞ്ായറാഴ്ച കൊല്ലപ്പെട്ടത്, രണ്ടുപേര്‍ ചേര്‍ന്ന് ഇയാളെ ക്രൂരമായി മര്‍ദ്ധിക്കുകയും കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഇയാളെ താഴേക്ക് വലിച്ചെറിയുകയും ചെയ്യുകയായിരുന്നു,ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.
സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങെനെ ഫേസ്ബുക്ക് ഫ്രണ്ടായ പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് ഈശ്വറും ഇവരും തമ്മില്‍ കഴിഞ്ഞ ഏഴുമാസമായി അടുത്തബന്ധമാണ്. ശനിയാഴ്ച ഈശ്വര്‍ ഫോണില്‍വിളിച്ച് വാലന്റൈന്‍സ് ഡേ ഒരുമിച്ച് ആഘോഷിക്കാമെന്ന നിര്‍ദ്ദേശം വെച്ചു. തുടര്‍ന്ന വൈകീട്ടോടെ ഹുഡാ സിറ്റി മെട്രോ സ്‌റ്റേഷനിലെത്തിയ ഈശ്വറിനെ യുവതി നേരിട്ടെത്തി തന്റെ സുശാന്ത് ലോക് ഏരിയയിലുള്ള ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകുകയായിരുന്നു.ഇവര്‍ ഫ്‌ളാറ്റില്‍ ഒരുമച്ചിരിക്കെ അവിടെയത്തിയ യുവതിയുടെ സഹോദരീ ഭര്‍ത്താവും അയാളുടെ ഡ്രൈവറും ഈശ്വറുമായി വാക് തര്‍ക്കമുണ്ടാവുകയും ഈശ്വരിനെ ആക്രമിക്കുകയുമായിരുന്നു.തുടര്‍ന്ന് ഇയാളെ ബാല്‍ക്കണി വഴി ബഹുനിലക്കെട്ടടത്തിന് മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞുവെങ്ങിലും ഇയാള്‍ മരണപ്പെട്ടിരുന്നില്ല. തുടര്‍ന്ന ഇരുവരം ചേര്‍ന്ന് ഇയാളെ നഗരത്തിന്റെ മറ്റൊരു ഭഗത്ത് കൊണ്ടുപോയി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.