ആള്‍ദൈവം റാം റഹീം 1997 നമ്പര്‍ തടവുകാരന്‍

ദില്ലി: ആള്‍ദൈവം റാം റഹീം ഹരിയാനയിലെ റോഹ്തക് ജയിലിലെ 1997 ാം നമ്പര്‍ തടവുകാരാനായാണ് പാര്‍പ്പിച്ചിരിക്കുന്നത്. 12 പേരെ പാര്‍പ്പിക്കുന്ന സെല്ലില്‍ ഇദേഹത്തെ മാത്രമാണ് താമസിപ്പിച്ചിരിക്കുന്നത്. സുരക്ഷ കണക്കിലെടുത്താണ് നടപടി. എന്നാല്‍ റാം റഹീമിന് ജയിലില്‍ വിഐപി പരിഗണന നല്‍കുന്നുണ്ടെന്ന വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു. ജയിലിലെ ആദ്യദിനം അര്‍ധരാത്രി വരെ റഹീം ഉറങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇയാള്‍ക്കെതിരെ ബലാത്സംഗ കേസില്‍ നാളെ ശിക്ഷ വിധിക്കും. ജയിലില്‍ പ്രത്യേക തയ്യാറാക്കിയ കോടതി മുറിയിലാണ് ശിക്ഷ പ്രഖ്യാപിക്കുക. അതെസമയം ജയിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.