Section

malabari-logo-mobile

ആത്മീയതയുടെ പേരില്‍ 400 പേരുടെ ലിംഗച്ഛേദം നടത്തിയ ഗുര്‍മീത്‌ സിംഗിനെതിരെ കേസെടുത്തു

HIGHLIGHTS : ഇന്‍ഡോര്‍: ആത്മീയതയുടെ പേരില്‍ 400 ഭക്തരെ ലിംഗച്ഛേദത്തിന്‌ വിധേയനാക്കിയ ദേരാ സച്ചാ സൗദായെന്ന ആത്മീയ സംഘടനയുടെ തലവനും ആള്‍ ദൈവവുമായ ഗുര്‍മീത്‌ റാം റ...

gurmeetഇന്‍ഡോര്‍: ആത്മീയതയുടെ പേരില്‍ 400 ഭക്തരെ ലിംഗച്ഛേദത്തിന്‌ വിധേയനാക്കിയ ദേരാ സച്ചാ സൗദായെന്ന ആത്മീയ സംഘടനയുടെ തലവനും ആള്‍ ദൈവവുമായ ഗുര്‍മീത്‌ റാം റഹിം സിംഗിനെതിരെ സിബിഐ കേസെടുത്തു.

ഗുര്‍മീതിന്റെ ഒരു ഭക്തന്‍ 2012 ല്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്‌ പഞ്ചാബ്‌-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ്‌ സിബിഐ കേസെടുത്തത്‌. ദൈവത്തോട്‌ കൂടുതല്‍ അടുക്കണമെങ്കില്‍ ലിംഗച്ഛേദം നടത്തണമെന്ന്‌ ഗുര്‍മീത്‌ ഭക്തരോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്ന്‌ ഭക്തരായ 400 പേരാണ്‌ 2000 ല്‍ ലിംഗച്ഛേദം നടത്തിയത്‌.

sameeksha-malabarinews

അതെസമയം ഇത്തരം ആരോപണം തന്നെ വളരെ മോശമായി ബാധിക്കുന്നുണ്ടെന്നും ഇത്തരം ആരോപണങ്ങളെ താന്‍ നിയമപരമായി നേരിടുമെന്നും ഗുര്‍മീത്‌ സിംഗ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെസഞ്ചര്‍ ഓഫ്‌ ഗോഡ്‌ എന്ന ഗുര്‍മീത്‌ സിംഗിന്റെ സിനിമ റിലീസിംഗിനൊരുങ്ങുന്ന അവസരത്തിലാണ്‌ ഇയാള്‍ക്കെതിരെ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!