യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു.

unnamedപരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലെ ആദന്റെ പുരക്കല്‍ ഫദലു(36) പാമ്പുകടിയേറ്റു മരിച്ചു. രണ്ടു ദിവസം മുമ്പ് അഞ്ചപ്പുരയില്‍ നിന്ന് റെയില്‍വെ ലൈനിലേക്ക് പോകുന്ന റോഡില്‍ വെച്ചാണ് പാമ്പുകടിയേറ്റത്. ഇവിടെയുള്ള മഖാം സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ഫദലു. കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: ഷര്‍ബിന. മക്കള്‍: ഫാത്തിമ ആലിയ, മുഹമ്മദ് ആദില്‍. പിതാവ്: ആലിക്കോയ. മാതാവ്: കുഞ്ഞീവി.