നിലമ്പൂരില്‍ യുവാവ് കുത്തേറ്റു മരിച്ചു

മലപ്പുറം:  യുവാവ് കുത്തേറ്റു മരിച്ചു. നിലമ്പൂരില്‍  കരുളായി സ്വദേശി ഷബീര്‍(20) ആണ് മരിച്ചത്. ഉച്ചയോടെ വാഹനത്തില്‍ പോവുകയായിരുന്ന ഷബിനെ പിലാക്കോട്ട്പാടത്ത് തടഞ്ഞു നിര്‍ത്തി കുത്തി കൊലപെടുത്തകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം നിലമ്പൂര്‍ ജില്ലാആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.
വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.