Section

malabari-logo-mobile

കാക്കഞ്ചേരിയില്‍ കിണറ്റില്‍ വീണ് ബേപ്പൂര്‍ സ്വദേശി മരിച്ചു പോലീസിനെ കണ്ട് ഭയന്നോടിയതെന്ന് സംശയം

HIGHLIGHTS : തേഞ്ഞിപ്പലം: കാക്കഞ്ചേരിയിൽ കിണറ്റിൽ വീണ് ബേപ്പൂർ സ്വെദ്ദേശി മരിച്ചു.മാലിന്യം തള്ളിയതായുള്ള പരാതിയിൽ അന്വേഷണത്തിനെത്തിയ പോലീസിനെ കണ്ട് ഭയന്നോടിയാണ്...

തേഞ്ഞിപ്പലം: കാക്കഞ്ചേരിയിൽ കിണറ്റിൽ വീണ് ബേപ്പൂർ സ്വെദ്ദേശി മരിച്ചു.മാലിന്യം തള്ളിയതായുള്ള പരാതിയിൽ അന്വേഷണത്തിനെത്തിയ പോലീസിനെ കണ്ട് ഭയന്നോടിയാണ് ഇയാൾ മരിച്ചതെന്ന് സംശയം. ബേപ്പൂർ തമ്പി റോഡിലെ വി.പി.ആർ കോളനി നിവാസി അബ്ദുൽ ഗഫൂർ (47) ആണ് മരിച്ചത്. തേഞ്ഞിപ്പലത്തിനടുത്ത് ചേലേമ്പ്ര കാക്കഞ്ചേരിയിലാണ് സംഭവം. കാക്കഞ്ചേരി മൈദ കമ്പനി പ്രദേശത്ത് മാലിന്യം തള്ളിയതായി തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് എസ്.ഐ യുടെ നേതൃത്തിൽ  ഞായറാഴ്ച്ച (ഇന്നലെ ) വൈകീട്ട് ആറോടെ കാക്കഞ്ചേരി മൈദ കമ്പനി പ്രദേശത്ത് അന്വേഷണത്തിനായി പോയിരുന്നു. ഇവർ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ തിരിച്ചെത്തിയതിന് ശേഷം രാത്രി ഏഴോടെയാണ് പ്രദേശത്തെ ആൾ താമസമില്ലാത്ത പറമ്പിലെ കിണറിൽ ഒരാൾ വീണതായി വിവരം ലഭിക്കുന്നത്. പ്രദേശത്ത് പന്തുകളിക്കുകയായിരുന്ന യുവാക്കളാണ് പോലീസിൽ ഇതു സംബന്ധിച്ച്  വിവരമറിയിച്ചത്. മാലിന്യ വിഷയവുമായി ബന്ധപ്പെട്ട് പോലീസ് എത്തിയപ്പോൾ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആളുകൾ ചിതറിയോടിയതായും അതിൽ ഒരാൾ കാടുമൂടി കിടക്കുന്ന പറമ്പിലെ കിണറ്റിൽ വീണതായി സംശയിക്കുന്നതായും യുവാക്കൾ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി നടത്തിയ തെരച്ചിലിലാണ് കിണറിൽ മ്യതദേഹം കണ്ടെത്തിയത്. കോഴിക്കോട് മീഞ്ചന്തയിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് തേഞ്ഞിപ്പലം പോലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ മൃതദേഹം രാത്രിയിൽ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇൻക്വസ്റ്റ് അടക്കമുള്ള തുടർ നടപടികൾ ഇന്ന് സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അപകടമുണ്ടായ കാക്കഞ്ചേരി മൈദ കമ്പനി പരിസരത്തെ ആളൊഴിഞ്ഞ പ്രദേശം ചീട്ടുകളി കേന്ദ്രമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!