സിനിമ കാണാന്‍ യുവാവ്‌ തിയ്യേറ്റര്‍ മുഴുവന്‍ ബുക്ക്‌ ചെയ്‌തു; ഭാര്യയെ സന്തോഷിപ്പിക്കാനത്രെ!

ധര്‍മ്മശാല: സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ ‘സുല്‍ത്താന്‍’ കാണാനായി ഒരു തിയ്യേറ്ററിലെ മുഴുവന്‍ ടിക്കറ്റും ഒരു യുവാവ്‌ ബുക്ക്‌ ചെയ്‌തു. ഹമിര്‍പ്പൂര്‍ സ്വദേശിയായ ശങ്കര്‍ മുസാഫിര്‍ ആണ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തത്‌.

ഒരു തിയ്യേറ്റര്‍ മുഴുവനായി ബുക്ക്‌ ചെയ്‌തത്‌ എന്തിനാണെന്ന്‌ എല്ലാവരും ആശ്ചര്യപ്പെട്ടു പോയിരുന്നു. ശങ്കര്‍ സിനിമ കാണാന്‍ ഭാര്യയുമായി തനിച്ച്‌ എത്തിയത്‌ ഏവരേയും ഞെട്ടിച്ചു കളഞ്ഞു. എന്നാല്‍ സല്‍മാന്‍ഖാന്റെ കടുത്ത ആരാധികയായതന്റെ ഭാര്യ ഗീതാജ്ഞലിക്ക്‌ ഒരു കിടിലന്‍ സര്‍പ്രൈസ്‌ കൊടുക്കുകയായിരുന്നത്രെ യുവാവിന്റെ ലക്ഷ്യം.