മമ്മുട്ടിയെയും ഷൂട്ടിങ്ങും കാണാന്‍ ആയിരങ്ങള്‍ വള്ളിക്കുന്നില്‍

munnariyippuവള്ളിക്കുന്ന് : വള്ളിക്കുന്ന് ഇരുമ്പേത്തും കടവില്‍ ഇന്ന് ഉത്സവപ്രതീതിയായിരുന്നു. തങ്ങളുടെ പ്രിയങ്കരനായ സൂപ്പര്‍താരത്തെ കാണന്‍ നൂറുകണക്കനാളുകളാണ് രാവിലെ മുതല്‍ ഷൂട്ടിങ്ങ  സ്ഥലത്തേക്ക ഒഴുകിയെത്തിയത്. കാപ്പിറ്റോള്‍ സിനിമക്ക് വേണ്ടി പ്രശസ്ത ഛായഗ്രാഹകനും സംവിധായകനുമായ വേണു സംവിധാനം ചെയ്യുന്ന മുന്നറിയിപ്പ്  എന്ന സിനിമയില്‍ അഭിനയിക്കാനാണ് മമ്മുട്ടി ഇവിടെയെത്തിയത്. ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന അപര്‍ണ ഗോപിനാഥും ഇന്ന് ലൊക്കേഷനിലെത്തിയിരുന്നു.
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുനമായ രഞ്ജിപണിക്കര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്ന എന്ന പ്രത്യേകതയുമുണ്ട്. വികെ ശ്രീരാമന്‍, നെടുമുടിവേണു, കോട്ടയം നസീര്‍ എന്നവരും ഈ ചിത്രത്തിലഭിനയിക്കുന്നുണ്ട്.
കോഴിക്കോടും പരിസരപ്രദേശങ്ങളിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ്. മുന്നറിയിപ്പ് മെയ് അവസാനത്തോടെ തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും