Section

malabari-logo-mobile

മമ്മുട്ടിക്കും ദുല്‍ക്കറിനും ലൈക്ക്; നസ്രിയ്ക്ക് ഡിസ് ലൈക്ക്

HIGHLIGHTS : മലയാളത്തിലും തമിഴിലും കന്നഡയിലും തിരക്കുള്ള താരമായി മാറിയ നസ്രിയ നസീമിനെതിരെ ഫെയ്‌സ് ബുക്ക്

nasriya-nasrin-15മലയാളത്തിലും തമിഴിലും കന്നഡയിലും തിരക്കുള്ള താരമായി മാറിയ നസ്രിയ നസീമിനെതിരെ ഫെയ്‌സ് ബുക്ക് പേജ് ഐ ഹേറ്റ് നസ്രിയ എന്ന പേരിലാണ് പേജുള്ളത്. കേരളത്തിലും തമിഴ്‌നാട്ടിലും അഡ്മിനുള്ള ഈ പേജിന് 6000 ത്തിലധികം ലൈക്കുകള്‍ ഇപ്പോള്‍ തന്നെ ലഭിച്ചിട്ടുണ്ട്.

ഈ പേജില്‍ മലയാളത്തിലെ താരങ്ങളായ മമ്മൂട്ടിയെയും മകന്‍ ദുല്‍ഖറിനെയും ഏറെ സപ്പോര്‍ട്ട് ചെയ്യുകയും മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളെ കുറ്റപ്പെടുത്തുകയുമാണ് ചെയ്യുന്നത്. നസ്രിയ മുസ്ലീം പെണ്‍കുട്ടികള്‍ക്കു തന്നെ നാണക്കേടാണെന്ന തരത്തിലുള്ള മോശം കമന്റുകളും ഈ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

sameeksha-malabarinews

മലബാര്‍ മേഖലയിലെ ചില ജില്ലകളില്‍ നിന്നും നസ്രിയ നായികയായി ശ്രദ്ധിക്കപ്പെട്ട സമയം മുതല്‍ തലയില്‍ തട്ടമിടാത്തതിനും, പര്‍ദ്ധ ധരിക്കാത്തതിനും കുറ്റപ്പെടുത്തികൊണ്ട് സോഷ്യല്‍ മീഡിയകളിലും വ്യാപക ചര്‍ച്ചകള്‍ നടന്നിരുന്നു. അന്ന് നസ്രിയക്കെതിരെ തിരിഞ്ഞവര്‍ തന്നെയാണ് നസ്രിയയുടെ ഈ പേജില്‍ ലൈക്കുകള്‍ ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ദേയമാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!