Section

malabari-logo-mobile

പത്ത് ജന്മമെടുത്താലും അച്ഛനെ പോലെ ആകാന്‍ കഴിയില്ല: ദുല്‍ഖര്‍

HIGHLIGHTS : പത്ത് ജന്മമെടുത്താലും തന്റെ അച്ഛന്‍ മമ്മൂട്ടിയുടെ ലക്ഷത്തില്‍ ഒരംശമുള്ള നടനാകാന്‍ തനിക്ക് കഴിയില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഓ കാദല്‍ കണ്‍മണി എന്ന ...

Mammootty-DulquerSalmaan-Moviesപത്ത് ജന്മമെടുത്താലും തന്റെ അച്ഛന്‍ മമ്മൂട്ടിയുടെ ലക്ഷത്തില്‍ ഒരംശമുള്ള നടനാകാന്‍ തനിക്ക് കഴിയില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഓ കാദല്‍ കണ്‍മണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെയും ദുല്‍ഖറിനെയും താരതമ്യം ചെയ്തവര്‍ക്ക് ട്വിറ്ററിലൂടെ മറുപടി നല്‍കുകയായിരുന്നു താര പുത്രന്‍.

തമിഴകത്തും മലയാളത്തിലും പലരും ദുല്‍ഖറിനെ പ്രശംസിച്ചിട്ടുണ്ട്. ഇതാ ഇന്റസ്ട്രിയിലെ മികച്ച നടന്‍ എന്നാണ് ഗൗതം വാസുദേവ മേനോന്‍ പറഞ്ഞത്. മമ്മൂട്ടിയെക്കാള്‍ കേമാനാണ് മകന്‍ എന്ന് ദുബായില്‍ വച്ചു നടന്ന ചടങ്ങില്‍ മണിരത്‌നവും പറഞ്ഞു.

sameeksha-malabarinews

എന്നാല്‍ രാം ഗോപാല്‍ വര്‍മ പറഞ്ഞത് അല്പം കൂടിപ്പോയെന്നാണ് പ്രേക്ഷകാഭിപ്രായം. ഓകെ കണ്‍മണി അവാര്‍ഡ് കമ്മിറ്റി കണ്ടിരുന്നെങ്കില്‍ മമ്മൂട്ടിയുടെ മുഴുവന്‍ അവാര്‍ഡുകളും തിരിച്ചുവാങ്ങി മകന് നല്‍കുമായിരുന്നെന്നാണ് രാം ഗോപാല്‍ വര്‍മ ചിത്രം കണ്ടതിന് ശേഷം തന്റ ട്വിറ്ററില്‍ ട്വീറ്റിയത്.

റിയലിസ്റ്റിക്കായ അഭിനയം മമ്മൂട്ടി മകനില്‍നിന്ന് പഠിക്കണമെന്നും ദുല്‍ഖറുമായി താരതമ്യം ചെയ്യുമ്പോള്‍ മമ്മൂട്ടി ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. നോണ്‍ കേരളാ മാര്‍ക്കറ്റുകളില്‍ മമ്മൂട്ടിക്ക് ദശാബ്ദങ്ങളായി ചെയ്യാന്‍ കഴിയാത്തത് മകന്‍ ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററില്‍ എഴുതി. രാം ഗോപാല വര്‍മ്മയ്‌ക്കെതിരെ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ആക്രമണം തുടങ്ങിക്കഴിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!