തന്റെ ഫോണ്‍ ആധാറുമായി ലിങ്ക് ചെയ്യില്ല: മമതാ ബാനര്‍ജി

കൊല്‍ക്കത്ത: എന്ത് സംഭവിച്ചാലും തന്റെ ഫോണ്‍ ആധാറുമായി ലിങ്ക് ചെയ്യില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇതിന്റെ പേരില്‍ തന്റെ കണക്ഷന്‍ നിര്‍ത്തലാക്കണമെങ്കില്‍ അങ്ങിനെയായികോട്ടെ എന്നും അവര്‍ പറഞ്ഞു.

അതുവഴി തനിക്ക് എനിക്ക് ഒരുപാട് സമയവും ഒഴിവായി കിട്ടുമെന്നും മമത വ്യക്തമാക്കി. ആധാറുമായി ലിങ്ക് ചെയ്യാത്ത ഫോണ്‍ കണക്ഷന്‍ റദ്ദാക്കുകയാണെങ്കില്‍ എത്ര പേരുടെ കണക്ഷന്‍ റദ്ദാക്കുമെന്നും അവര്‍ ചോദിച്ചു. മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കരുതെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

മാര്‍ച്ച് 23 നുള്ളില്‍ എല്ലാ മൊബൈല്‍ ഫോണുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന ടെലികോം വിഭാഗത്തിന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു മമത.