മാമാങ്കം ഫെസ്റ്റിന്‌ തുടക്കമായി

mamankam ankaval 2മാമാങ്കത്തിന്റെ 261ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ജില്ലാ ടൂറിസം പ്രമോഷന്‍ കൗസില്‍ നടത്തുന്ന വിവിധ പരിപാടികള്‍ക്ക്‌ അങ്കവാള്‍ പ്രയാണത്തോടെ ഔദ്യോഗിക തുടക്കമായി. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്‌ ചാവേര്‍തറ മുതല്‍ തിരുന്നാവായ നിലപാട്‌ തറ വരെയായിരുന്നു അങ്കവാള്‍ പ്രയാണം. പ്രയാണം ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലയിലെ ചരിത്ര സ്‌മാരകങ്ങള്‍ സംരക്ഷിക്കുന്നതിനും പുതുതലമുറയ്‌ക്ക്‌ പരിചപയപ്പെടുത്തുന്നതിനുമായി പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന്‌ ജില്ലാ കലക്ടര്‍ പറഞ്ഞു.
തിരൂര്‍ ആര്‍.ഡി.ഒ ഡോ. ജെ. ഒ അരുണ്‍, ഡി.ടി.പി.സി എക്‌സി കമ്മിറ്റി അംഗം എം.കെ മുഹ്‌സിന്‍, ചങ്ങമ്പള്ളി ഉമ്മര്‍ ഗുരുക്കള്‍ എന്നിവര്‍ പ്രയാണത്തിന്‌ നേതൃത്വം നല്‍കി. മലപ്പുറം, കോട്ടക്കല്‍ സാ്‌മൂതിരി കോവിലകം എന്നിവിടങ്ങളില്‍ പ്രയാണത്തിന്‌ സ്വീകരണം നല്‍കി.