Section

malabari-logo-mobile

മാമാങ്കം വാര്‍ഷികം അടുത്തവര്‍ഷം മുതല്‍ വിപുലമാക്കി നടത്തും – മന്ത്രി എ.പി അനില്‍കുമാര്‍

HIGHLIGHTS : തിരൂര്‍: അടുത്തവര്‍ഷം മുതല്‍ മാമാങ്കം വാര്‍ഷികം വിപുലമാക്കി നടത്തുമെന്ന്‌ മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയ...

IMAG1212തിരൂര്‍: അടുത്തവര്‍ഷം മുതല്‍ മാമാങ്കം വാര്‍ഷികം വിപുലമാക്കി നടത്തുമെന്ന്‌ മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും തിരുന്നാവായ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ മാമാങ്കം ഫെസ്റ്റ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദേശികളടക്കമുള്ള സഞ്ചാരികള്‍ക്ക്‌ ആസ്വദിക്കാവുന്ന തരത്തിലാണ്‌ അടുത്ത വര്‍ഷം മാമാങ്കം നടത്തുക. കളരിയടക്കമുള്ള അഭ്യാസമുറകള്‍ മാമാങ്കത്തിന്റെ ഭാഗമായി വിദേശികള്‍ക്ക്‌ പരിചയപ്പെടുന്നതിന്‌ പ്രത്യേക സൗകര്യമൊരുക്കും. മാമാങ്കത്തിന്റെ ചരിത്രം പരിചയപ്പെടുത്തുന്നതിന്‌ പ്രത്യേകം പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. സി. മമ്മൂട്ടി എം.എല്‍.എ അധ്യക്ഷനായി.

തിരുന്നാവായ നിളാമണപ്പുറത്താണ്‌ മാമാങ്കം ഫെസ്റ്റ്‌ നടത്തുന്നത്‌. ചരിത്രം കഥപറയുന്ന മാമാങ്കത്തിന്റെ വാര്‍ഷികം വിപുലമായ രീതിയിലാണ്‌ ഇത്തവണ നടത്തുന്നത്‌. കാര്‍ഷിക – വാണിജ്യ വിനോദ പ്രദര്‍ശനം, അങ്കവാള്‍ പ്രയാണം, ചരിത്ര സെമിനാര്‍, മാമാങ്കസമൃതി ദീപം തെളിയിക്കല്‍, ഘോഷയാത്ര, കളരിപ്രദര്‍ശനം, കലാസന്ധ്യ, പൊതുസമ്മേളനം എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്നുണ്ട്‌.

sameeksha-malabarinews

ഉദ്‌ഘാടന പരിപാടിയില്‍ തിരുന്നാവായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വെട്ടന്‍ ശരീഫ്‌ ഹാജി ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടര്‍ കെ.എ സുന്ദരന്‍, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, എക്‌സി. കമ്മിറ്റി അംഗങ്ങളായ എം.കെ മുഹ്‌സിന്‍, എ.കെ.എ നസീര്‍, വി. മധുസുധനന്‍, ചങ്ങമ്പള്ളി ഉമ്മര്‍ ഗുരിക്കള്‍, സി.പി.എ ലത്തീഫ്‌, ഫൈസല്‍ എടശ്ശേരി, പാറയില്‍ ആയിശ, ആനി ഡോഡ്‌ലിസ്‌, അമരിയില്‍ സലാം, വി. സ്വാമിനാദന്‍, ഹനീഫ ഗുരിക്കള്‍, കബീര്‍ ഗുരിക്കള്‍, മജീഷ്യന്‍ ആര്‍.കെ മലയത്ത്‌ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!