ഒമാനില്‍ മലയാളി യുവാവ് തടാകത്തില്‍ മുങ്ങിമരിച്ചു

oman-newsമസ്‌ക്കറ്റ്:  ഒമാനിലെ വാദി ബനി ഖാലിദില്‍ മലയാളി യുവാവ് തടാകത്തില്‍ മുങ്ങി മരിച്ചു വിനോദസഞ്ചാരകേന്ദമായ ഇവിടെ സുഹൃത്തക്കള്‍ക്കൊപ്പം പെരുന്നാളാഘോഷത്തിന് എത്തിയ നഹാസ് സുലൈമാന്‍ എന്നയാളാണ് മരിച്ചത്.

ചാവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. തടാകത്തിലിറങ്ങിയ നഹാസും സുഹൃത്തും അപകടത്തില്‍ പെടുകയായിരുന്നു. സൂഹൃത്ത് രക്ഷപ്പെട്ടു. മസ്‌ക്കറ്റില്‍ നിന്ന് 200 കിലമോമീറ്റര്‍ അകലെയാണ് വാദി ബനി ഖാലിദ്.