മലരേ എന്‍ അഴകേ… പ്രേമത്തിലെ ഹിറ്റ്‌ ഗാനം ഒറ്റ ദിവസം യുട്യുബില്‍ കണ്ടത്‌ നാല്‌ ലക്ഷത്തിലധികം പേര്‍


malare premamമലയാളത്ത്‌ിലെ എക്കാലത്തെയും സുപ്പര്‍ ഹിറ്റുകളിലൊന്നായ പ്രേമം എന്ന ചിത്രത്തിലെ പ്രണയഗാനം മലരേ നിന്നെ കാണാതിരുന്നാല്‍….. യുട്യൂബില്‍ റിലീസ്‌ ചെയ്‌തു. ജൂണ്‍ 20നു യുട്യൂബില്‍ റിലീസ്‌ ചെയതത്‌ ഈഗാനം ഒറ്റദിവസം കൊണ്ട്‌ കണ്ടു കഴിഞ്ഞത്‌ നാല്‌ ലക്ഷത്തി മുപ്പത്തിമുവായിരം ആളുകളാണ്‌.


ഈ പാട്ട്‌ കാണാന്‍ വീണ്ടും വീണ്ടും സിനിമ കണ്ടവര്‍ നിരവധിയാണ്‌. ചിത്രം ഹിറ്റായതോടെ യുട്യൂബില്‍ ഈ ഗാനത്തിനായി നടത്തിയ സര്‍ച്ചുകള്‍ തന്നെ ലക്ഷക്കണക്കിനായിരുന്നു..ചിത്രത്തന്റെ നിര്‍മ്മാതാക്കളായ അന്‍വര്‍ റഷീദ്‌ എന്റര്‍ടൈന്‍മെന്റ്‌ തന്നെയാണ്‌ ഗാനം യുട്യുബിലും റിലീസ്‌ ചെയ്‌തിരിക്കുന്നത്‌.
ഈ ഗാനരംഗത്ത്‌ നായകനായ നിവിന്‍പോളിയും മലരായി പ്രേക്ഷകഗരുടെ ഹൃദയം കവര്‍ന്ന സായി പല്ലവിയുമായുള്ള മനോഹരമായ പ്രണയരംഗങ്ങളാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌.

വിജയ്‌ യേശുദാസാണ്‌ ഈ ഗാനം ആലപിച്ചിരിക്കുന്നത്‌. ശബരീഷ്‌ വര്‍മ്മയുടെ വരികള്‍ക്ക്‌ രാജേഷ്‌ മുരുകേശനാണ്‌ സംഗീതം നല്‍കിയിരിക്കുന്നത്‌