കോട്ടക്കലില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

മലപ്പുറം: കോട്ടക്കലില്‍ സ്വകാര്യബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. കണ്ണൂര്‍ ഇരിട്ടി സ്വദേശിനി സിസിലി(58)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ചങ്കുവെട്ടിക്ക് സമീപം പാലത്തറയിലാണ് അപകടം സംഭവിച്ച്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോട്ടയത്തുനിന്ന് കൊട്ടിയൂര്‍ അമ്പായത്തോട്ടിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.