മലപ്പുറത്ത്‌ എട്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക്‌ പരിക്ക്‌

Untitled-1 copyമലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വ്യത്യസ്‌ത വാഹനാപകടങ്ങളില്‍ പത്തുപേര്‍ക്ക്‌ പരിക്കേറ്റു. കോട്ടക്കലില്‍ രാവിലെ 10.30 നുണ്ടായ ബൈക്കപകടത്തില്‍ ചോലക്കുണ്ട്‌ സ്വദേശി പറവാക്കാത്ത്‌ ചേക്കുവിന്റെ മകന്‍ ഹംസ(49), അരീക്കലില്‍ രാവിലെ ഒമ്പതു മണിക്കുണ്ടായ ബൈക്കപകടത്തില്‍ സ്വാഗതമാട്‌ സ്വദേശി പത്തിയില്‍ ഹസൈനാരുടെ മകന്‍ അബ്ദുറഹ്മാന്‍(26), പന്താരങ്ങാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ പരപ്പനങ്ങാടി സ്വദേശികളായ മാമിക്കാനത്ത്‌ കുഞ്ഞിമുഹമ്മദിന്റെ മകന്‍ ബഷീര്‍(30), മടപ്പള്ളി ബാവുട്ടിയുടെ മകന്‍ നിസാം(30), പറമ്പില്‍പീടികയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ എടരിക്കോട്‌ സ്വദേശികളായ കുന്നത്ത്‌ റഷീദിന്റെ മകന്‍ സുഹൈല്‍(19), കഴുങ്ങില്‍ ഹംസയുടെ മകന്‍ അനീസ്‌ (18), ചങ്കുവെട്ടിയിലുണ്ടായ അപകടങ്ങളില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അങ്ങാടിപ്പുറം ഒഴൂര്‍ വീട്ടില്‍ സുബ്രഹ്മണ്യന്‍(41), പുതുപറമ്പ്‌ പൂക്കയില്‍ വീട്ടില്‍ റാബിയ(40),വൈലത്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വൈലത്തൂര്‍ സ്വദേശി ചെറുകര പറമ്പില്‍ മുഹമ്മദ്‌ കുട്ടിയുടെ മകന്‍ മുജീബ്‌ റഹ്മാന്‍(20), തിരൂരിലുണ്ടായ ബൈക്കപകടത്തില്‍ കണ്ണൂര്‍ സ്വദേശി ദീപേഷ്‌(25) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.

പരിക്കേറ്റവരെല്ലാം കോട്ടക്കലിലെ സ്വകാര്യാശുപത്രികളില്‍ ചികിത്സയിലാണ്‌.