ആമിര്‍ ഖാന്റെ ഭാര്യയായി മല്ലിക ഷെരാവത്ത്

downloadആമിറിന്റെ ഭാര്യാവേഷത്തില്‍ മല്ലികാഷെരാവത്ത് എത്തുന്നു. ബോളിവുഡിലെ മിസ്റ്റര്‍ ഫെര്‍ഫെക്ഷനിസ്റ്റായ ആമീര്‍ഖാന്‍ ഗുസ്തി കോച്ചിന്റെ വേഷം ചെയ്യുന്ന പുതിയ ചിത്രമായ ദംഗലില്‍ മല്ലിക ആമിറിന്റെ ഭാര്യാവേഷത്തിലേക്ക് മല്ലികയെ അണിയറക്കാര്‍ പരിഗണിച്ചതായി റിപ്പോര്‍ട്ടുകള്‍.

ഈ വേഷത്തിന് വേണ്ടി അടുത്തിടെ താരത്തെ ഓഡിയേഷന്‍ നടത്തിയതായി വിവരമുണ്ട്. ഒരു തനി ഹരിയാന സ്ത്രീയുടെ വേഷത്തില്‍ ജാഠ് ചുവയുളള സംസാരരീതി താരത്തില്‍ പരീക്ഷിച്ചിരുന്നു. വാര്‍ത്ത ശരിയാവുകയാണെങ്കില്‍ മല്ലിക തന്നെയാകും ആമിറിന്റെ ഭാര്യയായെത്തുന്നത്

അതേസമയം സിനിമയില്‍ ആമിറിന്റെ ഇളയമകളായി അഭിനയിക്കാനുള്ള താരത്തിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് അണിയറക്കാര്‍. ഇക്കാര്യത്തില്‍ ഒരു തീരുമാനം ആയെങ്കില്‍ മാത്രമേ ഭാര്യയുടെ വേഷത്തിന്റെ കാര്യത്തില്‍ ഒരു അന്തിമ തീരുമാനം എടുക്കൂ.

സണ്ണിലിയോണിനെയും ജാക്വിലിനെയും പോലെയുള്ളവര്‍ അരങ്ങ്‌വാഴുമ്പോള്‍ സെക്‌സ്‌ബോംബ് എന്ന നിലയില്‍ മല്ലികാഷെരാവത്തിന് അധികമൊന്നും ചെയ്യാനാല്ലാതെ വെറുതെ ഇരിക്കുമ്പോഴാണ് താരത്തെ തിരക്കി ആമീറിന്റെ നായിക വേഷം എത്തിയിരിക്കുന്നത്.  തന്റെ ഭാര്യയായി മല്ലികയെത്തുന്നതില്‍ ആമിറും സമ്മതം മൂളിയെന്നാണ് അറിയുന്നത്.