മലപ്പുറത്ത്‌ യന്ത്രത്തകരാറില്‍ പോളിങ്ങ്‌ തണുക്കുന്നു: മണിക്കൂറുകളായി വോട്ട്‌ ചെയ്യാന്‍ സാധിക്കുന്നില്ല

MALABARIBNEWS 2മലപ്പുറം: രാവിലെ മുതല്‍ പെട്ടുന്ന തുലാവര്‍ഷത്തിലും ചോരാത്ത ആവേശവുമായി മലപ്പുറത്തെ വോട്ടര്‍മാര്‍ കുട്ടത്തോടെ പോളിങ്ങ സ്‌റ്റേഷനിലേക്ക്‌ ആദ്യ മണി്‌ക്കുറുകളില്‍ ഒഴുകിയെത്തിയെങ്ങിലും യന്ത്രതകരാല്‍ പോളിങ്ങിനെ സാരമായി ബാധിച്ചിരിക്കുന്നു. ചിലയിടങ്ങളില്‍ തകരാറുകള്‍ മെഷിനുകള്‍ മാറ്റി സ്ഥാപിച്ച്‌ പരിഹരിച്ചെങ്ങിലും കുടുതല്‍ സ്ഥലങ്ങളില്‍ മണിക്കുറുകളായി പോളിങ്ങ്‌ മുടങ്ങി കിടക്കുകയാണ്‌

വഴിക്കടവ്‌ ചുങ്കത്തറ, എടക്കര, അങ്ങാടിപ്പുറം, വണ്ടുര്‍ എന്നിവടങ്ങില്‍ വ്യാപകമായി യന്ത്രങ്ങള്‍ തകരാറിലായിട്ടുണ്ട്‌
ജില്ലയിലെ 122 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 29.06 ലക്ഷം വോട്ടര്‍മാരാണുള്ളത്‌ . 14,80,892 സ്‌ത്രീകളും 14,25,750 പുരുഷന്മാരും മൂന്ന്‌ ഭിന്നലിംഗക്കാരുമാണ്‌ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അര്‍ഹരായുള്ളവര്‍. ഇവരില്‍ 45,752 പേര്‍ പുതിയ വോട്ടര്‍മാരാണ്‌. ഗ്രാമപഞ്ചായത്തുകളില്‍ 23,86,631 ഉം നഗരസഭകളില്‍ 52,0014 ഉം പേര്‍ക്ക്‌ വോട്ടവകാശമുണ്ട്‌.
രാവിലെ ഏഴ്‌ മുതല്‍ വൈകീട്ട്‌ അഞ്ച്‌ വരെയാണ്‌ വോട്ടെടുപ്പ്‌. അഞ്ച്‌ മണിക്ക്‌ വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും സമയം എത്ര വൈകിയാലും വോട്ട്‌ ചെയ്യാം. നവംബര്‍ ഏഴിനാണ്‌ വോട്ടെണ്ണല്‍. വോട്ടെടുപ്പിനായി 3911 പോളിങ്‌ സ്റ്റേഷനുകളാണ്‌ ക്രമീകരിച്ചിട്ടുള്ളത്‌. ഗ്രാമപഞ്ചായത്ത്‌ തലത്തില്‍ 3431 ഉം നഗരസഭകളില്‍ 480 ഉം ബൂത്തുകളുണ്ട്‌. ഓരോ പോളിങ്‌ സ്റ്റേഷനിലും ഒരു പ്രിസൈഡിങ്‌ ഓഫീസറും മൂന്ന്‌ പോളിങ്‌ ഓഫീസര്‍മാരും ഡ്യൂട്ടിക്കുണ്ടാകും. 3911 പ്രിസൈഡിങ്‌ ഓഫീസറും 11,733 പോളിങ്‌ ഓഫീസര്‍മാരും അടക്കം 15644 പേര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയിലുണ്ടാകും. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന്‌ റിസര്‍വ്‌ ഉദ്യോഗസ്ഥര്‍ വേറെയുമുണ്ട്‌.