മലേഷ്യന്‍ വിമാനം തട്ടികൊണ്ട് പോയതെന്ന് അനേ്വഷണ സംഘം

article-0-1C2D00FC00000578-387_634x433കോലാലംപൂര്‍ : ഒരാഴ്ച മുമ്പ് 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം തട്ടികൊണ്ട് പോയതാണെന്ന് അനേ്വഷണ സംഘത്തിന്റെ കണ്ടെത്തല്‍.മലേഷ്യന്‍ പ്രതിനിധികളാണ് ഇക്കാര്യം അിറയിച്ചിരിക്കുന്നത്. മികച്ച പരിശീലനം നേടിയ ഒന്നോ, രണ്ടോ പേര്‍ ചേര്‍ന്നാണ് വിമാനം നിയന്ത്രിക്കുന്നതെന്നും അനേ്വഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

വിമാനം കാണാതായതു മുതല്‍ റഡാര്‍ അടക്കമുള്ള എല്ലാ ആശയവിനിമയങ്ങളും വിച്ഛേദിച്ചിട്ടുണ്ട്. കൂടാതെ അതുനുശേഷവും വിമാനം ഏറെ നേരംപറന്നതായും അനേ്വഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം തട്ടികൊണ്ടു പോയതിന്റെ പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഒരു തരത്തിലുള്ള വിലപേശലും ഇതിനായി നടന്നിട്ടില്ല.

റഡാറില്‍ നിന്നും വിമാനം അപ്രത്യക്ഷമായതിന് ശേഷം 370 അടി വരെ പറക്കാന്‍ അനുവാദമുള്ള ഈ ബോയിംഗ് വിമാനം 45,000 അടി വരെ പറന്നതായി മലേഷ്യന്‍ മിലിട്ടറി രേഖകളില്‍ നിന്നും കണ്ടെത്തി. പിന്നീട് പടിഞ്ഞാറന്‍ ദിശയിലേക്ക് വിമാനം യാത്ര ചെയ്തിരുന്നതായും രേഖകളില്‍ തെളിയുന്നുണ്ട്. ജനവാസ മേഖലയായ പെനാന്‍ഗ് ദ്വീപിന് മുകളിലൂടെ താഴ്ന്നു പറന്ന വിമാനം പിന്നീട് ഉയര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രം ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു.

വിമാനത്തിനായി ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത് ആന്‍ഡമാന്‍ ദ്വീപുകളിലാണ്. ഇവിടെ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് ഡോര്‍ണിയര്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും നിരീക്ഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. അഞ്ഞൂറോളം ആള്‍പാര്‍പ്പില്ലാത്ത ദ്വീപുകളാണ് ആന്‍ഡമാന്‍ നിക്കോബാറിലുള്ളത്.

മാര്‍ച്ച് 8 നാണ് മലേഷ്യയില്‍ നിന്ന് ബീജിംഗിലേക്ക് പോയ ബോയിംഗ് 777 വിമാനം കാണാതായത്. പുലര്‍ച്ചെ 12.41 ന് പുറപ്പെട്ട വിമാനം 2.40 ഓടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.