മലയാളി യുവതിയെ എടിഎം കൗണ്ടറിനുള്ളില്‍ വെച്ച് ആക്രമിച്ചു

atmബംഗ്ലൂരു :എടിഎമ്മില്‍ പണമെടുക്കാനെത്തിയ

 

യുവതിയെ ആക്രമിച്ചു പണം കവര്‍ന്നു. കൊടുവാള്‍കൊണ്ടുള്ള വെട്ടേറ്റ് മൂന്ന് മണിക്കൂറോളം എടിഎം കൗണ്ടറില്‍ കുടുങ്ങിയ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരികക്കുകയാണ്. തിരുവനന്തപുരം സ്വദേശി പരേതനായ രാമചന്ദ്രന്‍ നായരുടെ മകള്‍ ജ്യോതി ഉദയ്(38)ക്ക് നേരയാണ് ആക്രമണമുണ്ടായത്. ബാംഗ്ലൂരിലെ കോര്‍പ്പറേഷന്‍ ബാങ്ക് മാനേജരായി ജോലി ചെയ്തുവരുന്ന ജ്യോതി ബാംഗ്ലൂരിലെ ജെ സി റോഡിലുള്ള എടിഎമ്മില്‍ പണമെടുക്കാന്‍ കയറിയപ്പോഴാണ് ക്രൂരമായ ആക്രമണമുണ്ടായത്.

http://www.youtube.com/watch?v=otbo2V6fehY

ചൊവ്വാഴ്ച രാവിലെ 7.10 ഓടെയാണ് സംഭവം. പണമെടുത്ത് യുവതി കൗണ്ടറില്‍ നിന്ന് ഇറങ്ങും മുമ്പെ തോക്കുധാരിയായ അക്രമി കൗണ്ടറിനകത്ത് കയറി ഷട്ടര്‍ താഴ്ത്തുകയായിരുന്നു. ഭീഷണിപ്പെടുത്തി പണം അപഹരിച്ചതിനുശേഷം കൊടുവാളുപയോഗിച്ച് ഇവരെ വെട്ടുകയും ചെയ്തു. ആക്രമണത്തിനുശേഷം ജ്യോതിയെ കൗണ്ടറിനുള്ളില്‍ ഉപേക്ഷിച്ച് ഷട്ടര്‍ താഴ്ത്തി അക്രമി കടന്നുകളയുകയായിരുന്നു.

മൂന്ന് മണിക്കൂറിനുശേഷം ആ വഴി കടന്നുവന്ന രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് എടിഎം കൗണ്ടറില്‍ നിന്ന് രക്തമൊഴുകി വരുന്നത് കണ്ട് തൊട്ടടുത്തുണ്ടായിരുന്ന ട്രാഫ്ക്ക് പോലീസിനെ വിവരമറിയിച്ചത്.

തലയോട്ടിക്ക് സാരമായി പരിക്കേറ്റ ജ്യോതിയുടെ വലതുവശം തളര്‍ന്നുപോകാനുള്ള സാധ്യത തള്ളികളയാനാകില്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. എടിഎം കൗണ്ടറിനുള്ളില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് ക്രൂരമായ ആക്രമണത്തിന്റെ വിവരങ്ങള്‍ പുറംലോകമറിഞ്ഞത്. പ്രതിയുടെ രൂപം തിരിച്ചറിഞ്ഞത് പോലീസിന്റെ അന്വേഷണത്തിന് സഹായകരമായിട്ടുണ്ട്.