ബഹറൈനില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാള്‍ അറസ്റ്റില്‍

മനാമ: ഹൂറയിലെ താമസസ്ഥലത്ത് മലയാളി യുവാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അറബ് വംശജനായ 55 കാരനാണ് അറസ്റ്റിലായത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സംഭവം നടന്ന അടുത്ത ദിവസം തന്നെ കസ്റ്റഡിയിലായ ഇയാള്‍ നിരന്തരമായ ചോദ്യം ചെയ്യലിനൊടുവില്‍ പോലീസിന് മുന്നില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പ്രതിയെ കൊലനടന്ന അബ്ദുല്‍ നഹാസിന്റെ താമസസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

കാലും കയ്യും കെട്ടിയിട്ട നിലയിലായിരുന്നു പോലീസെത്തുമ്പോള്‍ മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹത്തില്‍ ധാരാളം പരിക്കുകളും മുറിവുകളും ഉണ്ടായിരുന്നു. ഫ്‌ളാറ്റില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു.

ഒരു ഹോട്ടലില്‍ റിസ്പ്ഷനിസ്റ്റ് ആയി ജോലി ചെയ്തുവരികയായിരുന്നു നഹാസ്

കൊലക്ക് ആസ്പദമായ കാരണമെന്നതിന് ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Related Articles