ബഹറൈനില്‍ ആത്മഹത്യ ചെയ്തത് ബന്ധുക്കളായ മലയാളി ഡോക്ടര്‍മാര്‍

മനാമ:  ്ഇന്നലെ റിഫായിലെ ബു കുവാര അപ്പാര്‍ട്ടമെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ഡോക്ടര്‍മാര്‍ മലയാളികള്‍. പത്തനംതിട്ട സ്വദേശി ഡോ ഷംലീന സലീം(34), കൊല്ലം സ്വദേശി ഡോ ഇബ്രാഹിം റാവുത്തര്‍(34) എന്നിവരാണ് ശനിയാഴ്ച രാത്രിയില്‍ ഒരേ അപ്പാര്‍ട്ടുമെന്റിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.  ഇരുവരും ഒരേ ആശുപത്രിയിലെ അനസ്തെറ്റിസ്റ്റുമാരാണ് ഷംലീനയുടെ അടുത്ത ബന്ധുവാണ് ഇബ്രാഹിം.. ഇവര്‍ എട്ടുമാസം ഗര്‍ഭിണിയാണ്.

ഡോ.ഇബ്രാഹിം ഗ്രൗണ്ട് ഫ്‌ളോറിലെ ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. ശനിയാഴ്ച രാത്രിയില്‍ ഇയാളുടെ ഭാര്യയും മകനും ഇബ്രാഹിമിനെ കാണാനെത്തിയപ്പോള്‍ വാതില്‍ മുട്ടി വിളിച്ചിട്ടും തുറക്കാഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകായായിരുന്നു. തുടര്‍ന്ന് ഞായറാഴച പുലര്‍ച്ചെ 2 മണിയോടെ വാതില്‍ പൊളിച്ച് അകത്തുകയറിയ പോലീസാണ് രണ്ട് മൃതദേഹവും കണ്ടത്.

ഇരുവരും മൂന്ന് ദിവസമായി ജോലിക്ക് ഹാജരായിരുന്നില്ലെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മൃതദേഹങ്ങള്‍ സല്‍മാനിയ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലെക്ക് മാറ്റിയിരിക്കുകയാണ്.

ഷംലീനയുടെ ഭര്‍ത്താവ് ഡോ സലീം ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. നാലു വയസ്സുള്ള മകളുണ്ട്.
ഷംലീനയുടെ പിതാവ് ബഹ്റൈനിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. നാട്ടില്‍നിന്ന് ഇരുവരുടേയും ബന്ധുക്കള്‍ ഇന്നലെ ബഹ്റൈനില്‍ എത്തിയിട്ടുണ്ട്.

 

Related Articles