സൗദിയില്‍ ഷെല്ലാക്രമണത്തില്‍ മലയാളിയടക്കം മൂന്ന്‌ പേര്‍ മരിച്ചു

25-1440495923-saudia-arabia-600റിയാദ്‌: സൗദിയിലെ യെമന്‍ അതിര്‍ത്തി പ്രദേശമായ ജിസാനില്‍ ഷെല്ലാക്രമണത്തില്‍ മലയാളിയടക്കം മൂന്ന്‌ പേര്‍ മരിച്ചു. മട്ടാഞ്ചേരി സ്വദേശി ഫറൂഖ്‌ ആണ്‌ മരിച്ചത്‌. മറ്റൊരു മലയാളിക്ക്‌ പരിക്കേറ്റു.

15 വര്‍ഷമായി സൗദിയില്‍ എ.സി മെക്കാനിക്കായി ജോലി ചെയ്‌തുവരികയാണ്‌ ഫറൂഖ്‌. ഇവരുടെ താസ സ്ഥലത്തേക്ക്‌്‌ ഷെല്ലാക്രമണം ഉണ്ടാവുകയായിരുന്നു.

ഹൂതി വിമതരാണ്‌ ഷെല്ലാക്രമണം നടത്തിയത്‌. സൗദി അതിര്‍ത്തി പ്രദേശമായ ജിസാന്‍ ഹൂതി വിമതരുടെ സ്ഥിരം ആക്രമണ ലക്ഷ്യങ്ങളില്‍ ഒന്നാണ്‌.