Section

malabari-logo-mobile

അഞ്ച് മലയാളികള്‍ക്ക് അര്‍ജുനഅവാര്‍ഡ്

HIGHLIGHTS : ദില്ലി: രാജ്യത്തെ കായികതാരങ്ങള്‍ക്കുള്ള പരമോന്നതബഹുമതിയായ അര്‍ജുന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ഇതില്‍ അഞ്ചു പേര്‍ മലയാളികളാണ്. വോളിബോള്‍ താരം ടോം ജസ്...

Untitled-1 copyദില്ലി: രാജ്യത്തെ കായികതാരങ്ങള്‍ക്കുള്ള പരമോന്നതബഹുമതിയായ അര്‍ജുന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ഇതില്‍ അഞ്ചു പേര്‍ മലയാളികളാണ്. വോളിബോള്‍ താരം ടോം ജസ്, ബാസക്കറ്റ് ബോള്‍ താരം ഗീതു അന്ന ജോസ്, അത്‌ലറ്റിക് താരം ടിന്റു ലൂക്ക, ബാഡിമെന്റണ്‍ താരം ദിജു, തുഴച്ചില്‍ താരം സജി തോമസ് എന്നിവരൊണ് ഇത്തവണ കേരളത്തില്‍ നിന്നുളളത്.

കപില്‍ദേവ് അധ്യക്ഷനായ കമ്മറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഇത്തവണ ഖേല്‍രത്‌ന പുരസ്‌ക്കാരം ആര്‍ക്കും നല്‍കിയിട്ടില്ല. ആകെ പതിനഞ്ചു പേര്‍ക്കാണ് പുരസ്‌ക്കാരം നല്‍കാന്‍ കമ്മറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

sameeksha-malabarinews

പത്ത് വര്‍ഷം പരിഗണിച്ച വോളിബോള്‍ താരം ജോസഫിന് ഇത്തവണയാണ് അവാര്‍ഡ് ലഭിക്കുന്നത് ഇന്ത്യയിലെ ഏറ്റവും മികച്ചവോളബോള്‍താരമാണ് ടോം.

അകിലേഷ് വര്‍മ്മ(ആര്‍ച്ചറി), എച്ച് എന്‍ ഗിരഷ(പരാലിമ്പിക്‌സ്) ജയ് ഭഗവാന്‍ (ബോക് സിങ്)അനിര്‍ഭന്‍(ഗോള്‍ഫ്), മംമ്ത പൂജാരി(കബടി) ഹീന സിദ്ദു(ഷൂട്ടിങ്ങ്) എന്നവരാണ് ലിസ്‌ററില മറ്റുള്ളവര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!