മലപ്പുറം സ്വദേശിയെ കുവൈത്തില്‍ കാണിനില്ലെന്ന്‌ പരാതി

Untitled-1 copyകുവൈത്ത്‌ സിറ്റി: യുവാവിനെ കാണാനില്ലെന്ന്‌ പരാതി. മലപ്പുറം പുതുപൊന്നാനി മറക്കാരകത്ത്‌ സുല്‍ഫിയെയാണ്‌ കാണാതായിരിക്കുന്നത്‌. ഈ മാസം ഒമ്പതിനാണ്‌ സുല്‍ഫി ഖാദീം വിസയില്‍ കുവൈത്തിലെത്തിയത്‌. മാനിസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ സുല്‍ഫിയെ തിരിച്ച്‌ നാട്ടിലേക്കയക്കാന്‍ വിമാനത്താവളത്തിലെത്തിച്ചെങ്കിലും പാസ്‌പോര്‍ട്ടിലെ ഫോട്ടോയില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന്‌ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വച്ചിരിക്കുകയായിരുന്നു.

എന്നാല്‍ പ്രശ്‌നം പരിഹരിച്ച്‌ 18 ന്‌ പുതിയ ടിക്കറ്റെടുക്കാനായി പുറത്തേക്ക്‌ പോയ സുല്‍ഫിയെ കാണാതാവുകയായിരുന്നു.