മക്കയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപെട്ടു.       

untitled-1-copyമക്ക:  കൊല്ലം ജില്ലയിലെ മയ്യനാട് മുക്കം സ്വദേശി ബിന്‍ഷാദ് അബ്ദുറഹീം (27 വയസ്സ്) ഹൃദയാഘാതത്തെ തുടര്‍ന്ന് മക്കയിലെ അല്‍ നൂര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ മരണപെട്ടു. താമസ സ്ഥലത്ത് വെച്ച് ദേഹാസ്വസ്ഥ്യം അനുഭപെട്ടതിനെ തുടര്‍ന്ന് ചികിത്സക്കായി അല്‍ നൂര്‍ ഹോസ്പിറ്റലില്‍ എത്തിച്ചതായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടടുത്താണ് മരണം സംഭവിച്ചത്.മക്കയിലെ നുസ്സയിലെ ഒരു സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ജോലിക്കെത്തിയതായിരുന്നു.   മക്കയില്‍ ജോലി ചെയ്യുന്ന പിതാവ് അബ്ദുറഹീം അദ്ദേഹത്തിന്റെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് അടിയന്തിരമായി നാട്ടില്‍ പോയതാണ്.മാതാവ് അസ്മാബീവി,ബിന്‍ഷ,നിഷ എന്നിവര്‍ സഹോദരിമാരാണ്. മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തികരിച്ചു ഖബറടക്കം മക്കയിൽ നടത്തും.