മലയാളിയായ യുവ എഞ്ചിനിയര്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

Untitled-1 copyകണ്ണൂര്‍: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ശ്രീകണ്‌ഠപുരം ഓടത്തുപാലത്തിനു സമീപം ഉതരകുടിശിമാക്കല്‍ രാഹുല്‍ ബേബി(26) മരിച്ചു. ചൊവ്വാഴ്‌ച വൈകീട്ടാണ്‌ അപകടം സംഭവിച്ചത്‌. സൗദിയിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനിയറായിരുന്നു രാഹുല്‍.

ജോലിയുമായി ബന്ധപ്പെട്ട്‌ മറ്റൊരാള്‍ക്കൊപ്പം കാറില്‍ പോകുന്നതിനിടെയാണ്‌ അപകടമുണ്ടായത്‌. സംഭവസ്ഥലത്തുവെച്ചുതന്നെ രാഹുല്‍ മരിച്ചു. രാഹുലിനെ ബുധനാഴ്‌ച ഉച്ചയോടെയാണ്‌ കമ്പനി അധികൃതര്‍ ആശുപത്രിയിലെത്തി തിരിച്ചറിഞ്ഞത്‌. ഒപ്പം സഞ്ചരിച്ചിരുന്നയാളുടെ നിലയും ഗുരുതരമാണ്‌.

ആറുമാസം മുമ്പ്‌ വിവാഹിതനായ രാഹുല്‍ മൂന്നുമാസം മുമ്പാണ്‌ സൗദിയിലേക്ക്‌ തിരിച്ചു പോയത്‌. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സംസ്‌ക്കാരം പിന്നീട്‌. ഭാര്യ ഡോ.റിനി പോള്‍ (പരിയാരം മെഡിക്കല്‍ കോളേജ്‌ ഹൗസ്‌ സര്‍ജന്‍സി).

Related Articles