നടി കല്‍പ്പന അന്തരിച്ചു

kalpana-3ഹൈദരബാദ്‌: പ്രശസ്‌ത ചലച്ചിത്രതാരം കല്‍പ്പന അന്തരിച്ചു. ഹൈദരബാദിലെ ആശുപത്രിയില്‍ ഇന്ന്‌ രാവിലെയാണ്‌ മരണം സംഭവിച്ചത്‌. ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന്‌ ഹൈദരബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ്‌ മരണം സംഭവിച്ചത്‌. ഹൈദരബാദില്‍ ഒരു അവര്‍ഡ്‌ നിശയില്‍ പങ്കെടുക്കാനാണ്‌ കല്‍പ്പന എത്തിയത്‌.

മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച കല്‍പ്പനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ചാര്‍ലിയായിരുന്നു. മലയാള ചലച്ചിത്രങ്ങളില്‍ ഹാസ്യവേഷങ്ങളാണ്‌ കല്‍പ്പന പ്രധാനമായും കൈകാര്യം ചെയ്‌തിട്ടുള്ളത്‌. ബാലതാരമായാണ്‌ കല്‍പ്പന അഭിനയരംഗത്തേക്ക്‌ കടന്നു വരുന്നത്‌.

പ്രമുഖ നടികളായ ഉര്‍വശി, കലാരഞ്‌ജിനി എന്നിവര്‍ സഹോദരങ്ങളാണ്‌. ഞാന്‍ കല്‍പ്പന എന്നൊരു മലയാള പുസ്‌തകം കല്‍പ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ 1965 ഒക്ടോബര്‍ 5 നാണ്‌ നാടകപ്രവര്‍ത്തകരായ വി പി നായരുടെയും വിജയലക്ഷമിയുടെയും മകളായി കല്‍പ്പനയുടെ ജനനം.

1983 ല്‍ പുറത്തിറങ്ങിയ മഞ്ഞിലെ അഭിനയമാണ്‌ കല്‍പ്പനയെ ശ്രദ്ധേയയാക്കിയത്‌. 1985 ല്‍ ചിന്നവീട്‌ എന്ന ചിത്രത്തിലൂടെ തമിഴിലും കല്‍പ്പന അരങ്ങേറ്റം കുറിച്ചു. .