തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയും ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റിയും കൈകോര്‍ക്കുന്നു

Story dated:Thursday September 17th, 2015,12 50:pm
sameeksha sameeksha

malayalam-university-tirurതിരൂര്‍:തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയും ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റിയും കൈകോര്‍ക്കുന്നു. ഗുണ്ടര്‍ട്ടിന്റ 200 ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ്‌ ഇരുസര്‍വ്വകലാശാലകളും സഹകരിച്ച്‌ പുതിയ പഠനവിഭഗം ആരംഭിക്കാന്‍ പോകുന്നത്‌. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്‌ പഠിച്ച ട്യൂബിന്‍ഗെന്‍ യൂണിവേഴ്‌സിറ്റിയിലെ മലയാളം ചെയറിന്റെ ഉദ്‌ഘാടനം വിപുലായ പരിപാടികളോടെ അടുത്തമാസം ഒമ്പതിന്‌ നടക്കും.അടുത്തമാസം ഒമ്പതു മുതല്‍ 11 വരെയാണ്‌ പരിപാടികള്‍ നടക്കുന്നത്‌.

ഇതോടനുബന്ധിച്ച്‌ കേരളത്തിന്റെ തനതായ സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറും . മലയാളം സര്‍വ്വകലാശാല അധികൃതരും പരിപാടിയില്‍ പങ്കെടുക്കും. കേരളത്തിലെയും ജര്‍മ്മനിയിലെയും സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളെക്കുറിച്ചും പ്രഭാഷണങ്ങളും ചര്‍ച്ചകളും ഉണ്ടായിരിക്കും. ഗുണ്ടര്‍ട്ട്‌ ചെയര്‍ എന്നായിരിക്കും ട്യുബിന്‍ഗെന്‍ യൂണിവേഴ്‌സിറ്റിയിലെ മലയാളം പഠനവിഭാഗം അറിയപ്പെടുക.

മലയാളം പഠനത്തിനും ഗവേഷണത്തിനും വിദേശവിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരം ലഭിക്കുന്നതിന്‌ ഈ ചെയര്‍ ഉപകരിക്കും. മലയാളം ഭാഷയിലെ പ്രശസ്‌ത കൃതികള്‍ ജര്‍മ്മന്‍ അടക്കമുള്ള വിദേശഭാഷകളിലേക്ക്‌ തര്‍ജ്ജമ ചെയ്യും.