Section

malabari-logo-mobile

മലയാള സര്‍വകലാശാല നളചരിതം കഥകളി ഡോക്യുമെന്റേഷന്‍ ചെയ്യുന്നു.

HIGHLIGHTS : തിരൂര്‍:തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല നളചരിതം കഥകളി സമ്പൂര്‍ണ്ണമായി ഡോക്യുമെന്റേഷന്‍ നടത്താന്‍ തീരുമാനിച്ചു. മുന്നൊരുക്കങ്ങള്‍ സ്വരൂപിക്കാന...

Nalacharitham documentation meetingതിരൂര്‍:തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല നളചരിതം കഥകളി സമ്പൂര്‍ണ്ണമായി ഡോക്യുമെന്റേഷന്‍ നടത്താന്‍ തീരുമാനിച്ചു. മുന്നൊരുക്കങ്ങള്‍ സ്വരൂപിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനുമായി ഉപദേശകസമിതി രൂപീകരിച്ചിട്ടുണ്ട്. അഞ്ച് അംഗങ്ങളുള്ള സമിതിയാണിത്. സമിതിയുടെ ആദ്യയോഗം അക്ഷരം കാമ്പസില്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയാക്കി. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അധ്യക്ഷനായിരുന്നു.

ഓരോ ദിവസവും കഥ ഏതു വരെ, സാഹിത്യപരമായ പ്രത്യേകത, സംഗീതപരമായ പ്രത്യേകത ഇവയുടെ സൂചനകള്‍ കൂടി ഉള്‍പ്പെടുത്തും. നളചരിതം ആട്ടക്കഥയുടെ അവതരണത്തിന്റെ ചരിത്രവും ഇതിലുണ്ടാകും. മലയാളസര്‍വകലാശാലയുടെ പ്രധാനപ്പെട്ട സാംസ്‌കാരിക ദൗത്യമാണിതെന്ന് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു.

sameeksha-malabarinews

പ്രമുഖരായ നടന്‍മാരും സംഗീതജ്ഞരും മേളക്കാരുമാണ് നളചരിതം അവതരണത്തില്‍ പങ്കാളികളാവുക. നവബര്‍ 19 മുതല്‍ 22 വരെയാണ് ചിത്രീകരണം. അക്ഷരം കാമ്പസില്‍ സംസ്ഥാനതലത്തില്‍ ക്ഷണിക്കപ്പെട്ട ആസ്വാദകരുടെ സാന്നിധ്യത്തിലായിരിക്കും ചിത്രീകരണം. അക്കാദമികളുടേയും യൂണിവേഴ്‌സിറ്റികളുടേയും സംഘടനകളുടേയും സാന്നിധ്യവുമുണ്ടാകും.

ഉപദേശക സമിതി അംഗങ്ങളായ ഡോ. ദേശമംഗലം രാമകൃഷ്ണന്‍, ഡോ.എന്‍.പി.വിജയകൃഷ്ണന്‍, വി. കലാധരന്‍, ഡോ.പി. വേണുഗോപാല്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!