Section

malabari-logo-mobile

സൂപ്പര്‍സ്റ്റാറുകളില്ല; നെല്ലിക്ക എന്ന നല്ല ചിത്രത്തെ അവഗണിക്കുന്നു

HIGHLIGHTS : നെല്ലിക്ക എന്ന തന്റെ പുതിയ ചിത്രത്തെ തിയറ്ററുകള്‍ അവഗണിക്കുകയാണെന്ന് യുവ സംവിധായകന്‍ ബിജിത്ത് ബാല. ഷോ കണ്ടവരെല്ലാം തന്നെ മികച്ച അഭിപ്രായമാണ്

nellikkaനെല്ലിക്ക എന്ന തന്റെ പുതിയ ചിത്രത്തെ തിയറ്ററുകള്‍ അവഗണിക്കുകയാണെന്ന് യുവ സംവിധായകന്‍ ബിജിത്ത് ബാല. ഷോ കണ്ടവരെല്ലാം തന്നെ മികച്ച അഭിപ്രായമാണ് പറഞ്ഞതെങ്കിലും വേണ്ടത്ര ശ്രദ്ധ ചിത്രത്തിനു ലഭിക്കുന്നില്ലെന്ന് സംവിധായന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിയറ്ററില്‍ പോസ്റ്റര്‍ ഒട്ടിക്കേണ്ട ചുമതല തിയേറ്റര്‍ ഉടമസ്ഥര്‍ക്കാണ്. എന്നാല്‍ ചിത്രത്തിനോടുള്ള അവരുടെ പ്രതികരണം മോശം രീതിയിലായിരുന്നു. ഒരൊറ്റ സൂപ്പര്‍ സ്റ്റാറുകളും ഇല്ലാതെ എന്തിനാണ് സിനിമ നിര്‍മിക്കാന്‍ പോയത് എന്നായിരുന്നു തിരുവനന്തപുരം കൈരളി തീയേറ്ററിലെ ജീവനക്കാരന്‍ ചോദിച്ചത്. പല തീയേറ്ററുകളിലും സിനിമ മാറ്റാനുള്ള തീരമാനം സംവിധായകനെ അറിയിച്ചിട്ടുണ്ട്.

sameeksha-malabarinews

നെല്ലിക്ക എന്ന ചിത്രത്തിനോടൊപ്പം തീയേറ്ററില്‍ പ്രദര്‍ശനം നടത്തുന്ന മറ്റു ചലച്ചിത്രങ്ങള്‍ക്ക് ഈ പ്രതിസന്ധി വന്നിട്ടില്ല.തിരക്കഥയോടു കൂടിയ സിനിമകള്‍ മലയാളത്തില്‍ പരാജയപ്പെട്ടുപോവുന്നത് സ്റ്റാറുകളെ അവതരിപ്പിക്കാത്തതുകൊണ്ടാണെന്നും ബിജിത്ത് ബാല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നെല്ലിക്കയിലെ നടനായ ദീപക്ക്, മറ്റു സഹനടന്മാരായ കുട്ടിക്കല്‍ ജയചന്ദ്രന്‍, ഷിബിന്‍, ജിഷിന്‍, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!