മമ്മൂട്ടിയും ദുല്‍ഖറും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നു

Mammootty Dulquerഈ വര്‍ഷത്തെ വിഷുവിനും മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും നേര്‍ക്കു നേര്‍ ഏറ്റുമുട്ടും. 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രവുമായി ദുല്‍ഖര്‍ എത്തുമ്പോള്‍ ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍ എന്ന ചിത്രവുമായണ് മമ്മൂട്ടി വരുന്നത്.

മാര്‍ച്ച് 20 ന് ദുല്‍ഖറിന്റെ 100 ഡെയ്‌സ് ഓഫ് ലവ് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യ മേനോനാണ് നായിക. ചിത്രത്തിലെ പാട്ടുകളും ട്രെയുലറുകളും ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.

ബാംഗ്ലൂരില്‍ വച്ച് ഒരു ദിവസം അവിചാരിതമായി നായകന്‍ നായികയെ കണ്ടുമുട്ടുന്നതോടെയാണ് 100 ഡെയ്‌സ് ഓഫ് ലവ് ആരംഭിക്കുന്നത്. പിന്നീട് നായിക ആരാണെന്നറിയാനുള്ള അന്വേഷണമാണ്. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

സിദ്ദിഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ഭാസ്‌ക്കര്‍ ദ റാസ്‌ക്കലും ഏപ്രില്‍ ആദ്യവാരം തിയേറ്ററുകളിലെത്തും. ക്രോണിക് ബാച്ചലിര്‍ ഹിറ്റ്‌ലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ദിഖും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായി

Related Articles