സുരേഷ്‌ ഗോപിയും നെടുമുടി വേണുവും നേര്‍ക്കു നേര്‍

-nedumudi-venu-suresh-gopiഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നേടുമുടി വേണു വീണ്ടും വില്ലന്റെ വേഷത്തിലെത്തുന്നു. സുരേഷ് ഗോപി നായകനാക്കി ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന രുദ്രസിംഹാസനം എന്ന ചിത്രത്തിലാണ് വില്ലന്‍ വേഷം.

സുരേഷ് ഗോപി മാന്ത്രികനായി അഭിനയിക്കുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായിക. ഹൈമവതി എന്ന കഥാപാത്രത്തെയാണ് നിക്കി അവതരിപ്പിക്കുക. ശ്വേത മേനോന്‍, കനിഹ, ദേവന്‍, നിഷാന്ത് സാഗര്‍, കരമന സുധീര്‍, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഗത, ഹരികിഷോര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുനില്‍ പരമേശ്വരന്റേതാണ് തിരക്കഥ. ജിത്തു ദാമോദര്‍ ഛായാഗ്രഹണവും വിശ്വജിത്ത് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. ഹേമാംബിക ഗോള്‍ഡന്‍ റേയ്‌സിന്റെ ബാനറില്‍ സുനില്‍ പരമേശ്വരനും അനിലന്‍ മാധവനും ചേര്‍ന്നാണ് രുദ്രസിംഹാസനം നിര്‍മ്മിക്കുന്നത്.

ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഒടുവില്‍ നെടുമുടി വേണു വില്ലന്റെ വേഷമിട്ടത്. പക്ഷെ അത് ഹാസ്യം കലര്‍ന്ന വില്ലന്‍ വേഷമായിരുന്നു. ഡോറോത്തി മദാമ്മയായും ഫാദര്‍ ഡൊമനിക്കായും നെടുമുടി ആടിത്തകര്‍ത്തു.