മൂന്ന്‌ വര്‍ഷമായി ഞാനൊരാളെ പ്രണയിക്കുന്നു; ഭാവന

bhavana_latest_cute_stills_0235മൂന്ന് വര്‍ഷമായി ഞാനൊരാളെ പ്രണയിക്കുകയാണെന്ന് ഭാവന. വിവാഹം കഴിയ്ക്കുന്നത് അദ്ദേഹത്തെ മാത്രമായിരിക്കുമെന്നും ആര്‍ക്കും പരിചയമില്ലാത്ത ആളാണെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു.

പ്രണയം ജീവിതത്തില്‍ വരുത്തിയ മാറ്റമെന്താണെന്ന് ചോദിച്ചാല്‍ പറയാന്‍ കാര്യമായതൊന്നും ഭാവനയ്ക്കില്ല. പക്ഷെ ഒരു കെയര്‍ അുഭവപ്പെടുന്നുണ്ട്. ഒരു കംപാനിയന്‍. അല്ലെങ്കില്‍ നമ്മളെ സംരക്ഷിക്കാന്‍ ഒരാളുണ്ടെന്ന തോന്നല്‍. ജീവിതത്തില്‍ ഒരു കൂട്ടുള്ളത് നല്ലതാണെന്നാണ് ഭാവനയുടെ പക്ഷം

വിവാഹത്തെ കുറിച്ചും മറ്റും പുറത്ത് പറയാന്‍ ഭാവന ആഗ്രഹിയ്ക്കുന്നില്ല. അത്തരം കാര്യങ്ങളൊക്കെ സ്വകാര്യ സന്തോഷങ്ങളായി കൊണ്ടുനടക്കാനാണ് ഇഷ്ടം. വെറുതെ ഫേസ്ബുക്ക് കമന്റ് ബോക്‌സിലിടാന്‍ താത്പര്യമില്ല. അതുകൊണ്ട് പേഴ്‌സണല്‍ കാര്യങ്ങളൊക്കെ കുടുംബത്തില്‍ ഒതുങ്ങിയാല്‍ മതിയെന്നാണ് ഭാവനയുടെ ആഗ്രഹം.

കഴിയുന്നതാണ് ഏറ്റവം വലിയ സന്തോഷം. ഏതൊരു കുടുംബത്തിന്റെയും അടിത്തറ പരസ്പരം മനസ്സിവലാക്കുന്നതാണ്. ഇന്നത്തെ വിവാഹമോചനത്തിന്റെ പ്രധാന കാരണം പരസ്പരം മനസ്സിലാക്കാത്തതാണ്. അതുകൊണ്ട് അണ്ടര്‍സ്റ്റാന്റിങ് എന്ന വാക്കാണ് ഏറ്റവും ഇഷ്ടപ്പെടുന്നതും ആഗ്രഹിയ്ക്കുന്നതും- ഭാവന പറഞ്ഞു.

Related Articles