മലയാളി നമിതയും മോഡേണ്‍ വേഷത്തിലേക്ക്

28tvm_namitha_1220291eസുമലതയുടെ കണ്ണുകളുള്ള മലയാള സിനിമയിലെ ഗ്രാമീണസുന്ദരി നമിതാ പ്രമോദ് ഇനി ഗ്ലാമര്‍ വേഷത്തിലേക്ക്. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ലോ പോയ്ന്റ് എന്ന ചിത്രത്തിലാണ് നമിതയുടെ പുതിയ ഗറ്റപ്പ്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ നമിത നഗരത്തില്‍ താമസിക്കുന്ന കോളേജ് വിദ്യാര്‍ത്ഥിനിയായ മായ എന്ന കാഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നമിത സത്യനന്ദികാടിന്റെ പുതിയ തീരങ്ങളില്‍ നായികയായി. ദിലീപ് നായകനായ സൗണ്ട് തോമയും, കുഞ്ചാക്കോ ബോബനോട് ഒപ്പം അഭിനയിച്ച പുള്ളിപുലികളും ആട്ടിന്‍കുട്ടിയുമാണ് നമിതയുടെ മറ്റു ചിത്രങ്ങള്‍.