Section

malabari-logo-mobile

മാള അരവിന്ദന്‍ അന്തരിച്ചു

HIGHLIGHTS : കോയമ്പത്തുര്‍: മലയാളസിനിമയിലെ ഹാസ്യതാരവും ഒരുകാലത്തെ അവിഭാജ്യഘടകവുമായിരുന്ന മാള

mala cകോയമ്പത്തുര്‍: മലയാളസിനിമയിലെ ഹാസ്യതാരവും ഒരുകാലത്തെ അവിഭാജ്യഘടകവുമായിരുന്ന മാള അരവിന്ദന്‍ അന്തരിച്ചു.മരിക്കുമ്പേള്‍ അദ്ദേഹത്തിന്‌ 72 വയസ്സ്‌ പ്രായമായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ഹൃദ്‌രോഗത്തെ തുടര്‍ന്ന്‌ ഒരു മാസത്തോളമായി ചിക്തസയിലായിരുന്നു

എറണാകുളം ജില്ലയിലെ വടവാതൂരിലാണ്‌ അരവിന്ദന്റെ ജനനം. അച്ഛന്‍ അയ്യപ്പന്‍ എകസൈസ്‌ ഉദ്യോഗസ്ഥനായിരുന്നു. സംഗീത അധ്യാപികയായ അമ്മ പൊന്നമ്മയുടെ കലാപാരമ്പര്യമാണ്‌ മാള ്‌അരവിന്ദന്‌ ലഭിച്ചത്‌്‌ അമ്മയുടെ ജോലി ആവിശ്യാര്‍ത്ഥം മാളയിലെത്തിടയതോടെയാണ്‌ അരവിന്ദന്റെ പേരിനൊപ്പം മാളയും കുടിയത്‌.
മികച്ച തബലവായനക്കാരനായ മാള അരവിന്ദന്‍ ഒരുകാലത്ത്‌ രേളത്തിലനെ നാടകപിന്നണിരംഗത്ത്‌ സജീവമായിരുന്നു കോട്ടയം നാഷനല്‍ തിയ്യേറ്റേഴ്‌സ്‌ നാടകശാല സൂര്യസോമ എന്നീ ട്രൂപ്പുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു

sameeksha-malabarinews

1976ല്‍ പി ചന്ദ്രകുമാറിന്റെ സിന്ദുരം എന്ന ചിത്രത്തിലുടെ സിനിമയിലെത്തിയ അദ്ദേഹം 650ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചു. ഗോഡ്‌ ഫോര്‍ സെയില്‍ ആണ്‌ അവസാന ചിത്രം.

പപ്പു മാള ജഗതി, കണ്ടു കണ്ടറിഞ്ഞു. ഒപ്പം ഒപ്പത്തിനൊപ്പം. പൂച്ചക്കൊരു മൂക്കുത്തി, ആളൊരുങ്ങി അരങ്ങൈാരുങ്ങി വെങ്കലം വധു ഡോക്ടറാണ്‌, ലൂസ്‌ ലൂസ്‌ അരപ്പിരി ലൂസ്‌, സന്ദേശം, സല്ലാപം, പട്ടാളം മീശമാധവന്‍, കന്‍മദം എന്നീ ചിത്രങ്ങളിലെ ഇദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഭാര്യ ഗീത മക്കള്‍ കല മുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!