വിദ്യാര്‍ത്ഥികള്‍ക്ക്‌ മുന്നില്‍ നഗ്നതാ പ്രദര്‍ശനം;നടന്‍ ശ്രീജിത്ത്‌ രവിക്ക്‌ ഉപാധികളോടെ ജാമ്യം

sreejith-ravi_650x400_71472737747ഒറ്റപ്പാലം: വിദ്യാര്‍ത്ഥികള്‍ക്ക്‌ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ നടന്‍ ശ്രീജിത്ത്‌ രവിക്ക്‌ ഉപാധികളോടെ ജാമ്യം. രണ്ട്‌ പേര്‍ ആള്‍ജാമ്യം നല്‍കാനും ഒരു ലക്ഷം രൂപ കെട്ടിവെയ്‌ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശ്രീജിത്ത്‌ രവിയുടെ പാസ്‌പോര്‍ട്ട്‌ കോടതി മുമ്പാകെ സമര്‍പ്പിക്കാനും ഒറ്റപ്പാലം പോലീസ്‌ സ്‌റ്റേഷനില്‍ എല്ലാ വ്യാഴാഴ്‌ച്ചയും ഹാജരാവാനും കോടതി ഉത്തരവിട്ടു. വിദ്യാര്‍ത്ഥികളെ അപമാനിച്ച സംഭവത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാനുള്ള വകുപ്പായ പോക്‌സോ നിയമം 2012 ആണ്‌ നടനെതിരെ ചുമത്തിയത്‌.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കു സമീപം കാര്‍ നിര്‍ത്തി നഗ്നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളുടെ ചിത്രം എടുക്കുകയും ചെയ്‌്‌തെന്ന പരാതിയില്‍ ശ്രീജിത്ത്‌ രവിയെ ഇന്നലെയാണ്‌ തൃശൂരിലെ വസതിയില്‍ നിന്ന്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തത്‌.

ഒരു സ്വകാര്യ സ്‌കൂളിലെ രണ്ട്‌ പ്ലസ്‌ടു വിദ്യാര്‍ത്ഥിനികളും പത്താം ക്ലാസിലെ 13 കുട്ടികളുമാണ്‌ സ്‌കൂള്‍ പ്രിന്‍സിപ്പലിനിനോട്‌ പരാതി പറഞ്ഞത്‌. കെ എല്‍ 08 ബിഇ 9054 എന്ന നമ്പറിലുള്ള നിസ്സാന്‍ ഡാറ്റ്‌സണ്‍ കാറിന്റെ വിവരവും ഉള്‍പ്പെടുത്തി പ്രിന്‍സിപ്പലിന്‌ പരാതി നല്‍കിയത്‌. നമ്പര്‍ പരിശോധിച്ചതില്‍ നിന്നാണ്‌ നടന്റെ ഉടമസ്ഥതയിലുള്ളതാണെന്ന്‌ കണ്ടെത്തിയത്‌. തുടര്‍ന്നാണ്‌ നടനെ കസ്‌റ്റഡിയിലെടുത്തത്‌.