നടന്‍ കലാശാല ബാബു അന്തരിച്ചു

കൊച്ചി: നടന്‍ കലാശാല ബാബു(68) അന്തരിച്ചു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭിവച്ചത്. മൂന്ന് മാസമായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദേഹം ചികിത്സയിലായിരുന്നു.

പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍നായരുടെയും മോഹിനിയാട്ടം കലാകാരി കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ ലളിത. മക്കള്‍: ശ്രീദേവി(അമേരിക്ക), വിശ്വനാഥന്‍(അയര്‍ലണ്ട്). മരുമകന്‍: ദീപു. സോഹദരങ്ങള്‍: ശ്രീദേവി രാജന്‍(നൃത്തക്ഷേത്ര, എറണാകുളം), കലാ വിജയന്‍(കേരള കലാലയം, തൃപ്പൂണിത്തുറ), അശോക് കുമാര്‍, ശ്രീകുമാര്‍, ശശികുമാര്‍.

നാടകാഭിനയത്തിലൂടെ അഭിനയ രംഗത്തെത്തിയ അദേഹം നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

പെരുമഴക്കാലം, പോക്കിരിരാജ, മല്ലൂസിംഗ്, ടു കണ്‍്ട്രീസ് തുടങ്ങി അമ്പതിലേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.